Saturday, May 4, 2024
spot_img

കൊച്ചി ഫ്ലാറ്റിൽ പരിശോധന! എംഡിഎംഎയുമായി 29 കാരി അഞ്ജു കൃഷ്ണ പിടിയിൽ;സുഹൃത്തായ കാസർകോട് സ്വദേശി സമീർ ഒളിവിൽ

കൊച്ചി: മാരക ലഹരി മരുന്നുമായി യുവതി എറണാകുളത്ത് പിടിയിൽ.തിരുവനന്തപുരം സ്വദേശി അഞ്ജു കൃഷ്ണയാണ് പിടിയിലായത്. യുവതിയുടെ ഫ്ലാറ്റിൽ പോലീസ് നടത്തിയ പരിശോധനയിൽ 52 ഗ്രാം എം ഡി എം എ കണ്ടെടുത്തു.

ഇടപ്പള്ളിയിലെ ഫ്ലാറ്റിൽ നിന്നാണ് എം ഡി എം എ പിടികൂടിയത്. സംഭവത്തിൽ അഞ്ജു കൃഷ്ണയുടെ അറസ്റ്റ് രേഖപ്പെടുത്തി. 29 കാരിയാണ് അഞ്ജു. ഇവർ തിരുവനന്തപുരം കഴക്കൂട്ടം സ്വദേശിയാണ്. കാസർകോട് സ്വദേശിയ സമീറിനൊപ്പമാണ് അഞ്ജു കൃഷ്ണ താമസിച്ചിരുന്നത്. ഇവരുടെ ഫ്ലാറ്റിൽ കൊച്ചി സിറ്റി പോലീസിന്റെ നാർകോടിക് സെല്ലും തൃക്കാക്കര പോലീസും ചേർന്നാണ് പരിശോധന നടത്തിയത്. സമീറിനായി പോലീസ് തെരച്ചിൽ തുടങ്ങിയിട്ടുണ്ട്.

Related Articles

Latest Articles