Sunday, May 19, 2024
spot_img

പാക്കിസ്ഥാനില്‍ കലാപം രൂക്ഷം;കലാപകാരികൾക്ക് പാകിസ്ഥാൻ ഒരു സ്റ്റോപ്പ് മാത്രമാണെന്നും അവർ കൊള്ളയടിക്കുകയും ഓടിപ്പോകുകയും ചെയ്യുന്നുവെന്ന് റിട്ട.മേജർ ഗൗരവ് ആര്യ

പാകിസ്ഥാൻ: മുന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്റെ അറസ്റ്റിനെ തുടര്‍ന്ന് പാക്കിസ്ഥാനില്‍ കലാപം രൂക്ഷമാകുകയാണ്. കലാപകാരികൾ പ്രധാനമന്ത്രി ഷഹ്ബാസ് ഷെരീഫിന്റെ വീട് ആക്രമിച്ചുവെന്ന ഞെട്ടിക്കുന്ന റിപ്പോർട്ടുകളും പുറത്തുവന്നിരുന്നു. പാക്കിസ്ഥാന്റെ ഇപ്പോഴത്തെ അവസ്ഥയെക്കുറിച്ച് റിട്ട.മേജർ ഗൗരവ് ആര്യ പങ്കുവച്ച ഒരു ട്വീറ്റാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. എല്ലാ സമ്പന്നരായ പാക്കിസ്ഥാനികൾക്കും ലണ്ടനിലും ദുബായിലും ന്യൂയോർക്കിലും വീടുകളുണ്ട്. പാകിസ്ഥാൻ അവർക്ക് ഒരു സ്റ്റോപ്പ് മാത്രമാണെന്നും അവർ കൊള്ളയടിക്കുകയും ഓടിപ്പോകുകയും ചെയ്യുന്നുവെന്ന് റിട്ട.മേജർ ഗൗരവ് ആര്യ പറയുന്നു.

കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 150 ലധികം ചാർട്ടർ വിമാനങ്ങളാണ് പാക്കിസ്ഥാനില്‍ നിന്ന് പറന്നുയർന്നത്. മുങ്ങുന്ന കപ്പലിൽ നിന്ന് ആദ്യം പുറപ്പെടുന്നത് എലികളാണെന്നും ദ്വന്ദ്വ പൗരത്വം പാക്കിസ്ഥാന്റെ ശാപമാണെന്നും റിട്ട.മേജർ ഗൗരവ് ആര്യ പറയുന്നു. ചാണക്യ ഡയലോഗ്സിന്റെ സ്ഥാപകനും ചാണക്യ ഫോറത്തിന്റെ എഡിറ്റർ ഇൻ ചീഫുമാണ് റിട്ട.മേജർ ഗൗരവ് ആര്യ.

Related Articles

Latest Articles