Tuesday, May 7, 2024
spot_img

കശ്മീർ ഫയൽസ് പാകിസ്ഥാനിലും! കശ്മീരിലെ ഹിന്ദു വംശഹത്യയുടെ കഥ പറയുന്ന വിവേക് അഗ്നിഹോത്രി ചിത്രമായ കശ്മീർ ഫയൽസിലെ ഗാനം ഇൻസ്റ്റാഗ്രാമിൽ പങ്കുവച്ച് മുൻ പാകിസ്ഥാൻ പ്രധാനമന്ത്രി ഇമ്രാൻ ഖാൻ! ഇതെന്തൊരു വിരോധാഭാസമെന്ന് സംവിധായകൻ വിവേക് അഗ്നിഹോത്രി

ദില്ലി: കശ്മീരിൽ നടന്ന ഹിന്ദു വംശഹത്യയുടെ കഥപറയുന്ന വിവേക് അഗ്നിഹോത്രി ചിത്രമായ കശ്മീർ ഫയൽസിലെ ഗാനത്തിന്റെ സൗണ്ട് ട്രാക്ക് പങ്കുവച്ച് പാക്കിസ്ഥാൻ മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാൻ. ഇമ്രാൻ ഖാനെ ഭൂമിയിടപാട് അഴിമതിക്കേസിൽ പാക് അർദ്ധസൈനിക വിഭാഗം അറസ്റ്റ് ചെയ്തിരുന്നു. അറസ്റ്റിനെ തുടർന്ന് നിരാശയിലായ രാജ്യത്താകമാനമുള്ള പാർട്ടി പ്രവർത്തകരുടെ ആത്മവിശ്വാസം ഉയർത്തുന്നതിനാണ് ഇമ്രാന്റെ ദൃശ്യങ്ങളോടൊപ്പം കശ്മീർ ഫയൽസ് ചിത്രത്തിലെ സൗണ്ട് ട്രാക്ക് ഉപയോഗിച്ചത്. ഇമ്രാൻ ഖാന്റെ ഔദ്യോഗിക ഇൻസ്റ്റാഗ്രാം പേജിലാണ് വീഡിയോ പോസ്റ്റ് ചെയ്തത്. ചിത്രത്തിന്റെ സംവിധായകൻ വിവേക് അഗ്നിഹോത്രി തന്നെയാണ് ട്വീറ്റിലൂടെ ഈ വിരോധാഭാസം ചൂണ്ടിക്കാട്ടിയത്. കശ്മീരിനെ സ്വതന്ത്രമാക്കാൻ നടന്ന മുൻ പാക് പ്രധാനമന്ത്രി തന്നെ സംസ്ഥാനത്ത് ഇസ്ലാമിക തീവ്രവാദികൾ നടത്തിയ ഹിന്ദു വംശഹത്യയുടെ കഥപറയുന്ന ചിത്രമായ കശ്മീർ ഫയൽസിലെ ഗാനം പോസ്റ്റ് ചെയ്തത് വിചിത്രമെന്നാണ് അദ്ദേഹം വിലയിരുത്തിയത്.

“സിനിമയുടെ ശക്തി എത്രമാത്രമാണെന്ന് നോക്കൂ, മുൻ പാക്പ്രധാനമന്ത്രി ഇമ്രാൻഖാന്റെ ഔദ്യോഗിക ഇൻസ്റ്റാഗ്രാം പേജിൽ കശ്മീർ ഫയൽസിന്റെ ഔദ്യോഗിക ഗാനത്തിന്റെ സൗണ്ട് ട്രാക്ക് നിയമവിരുദ്ധമായി ഉപയോഗിച്ചിരിക്കുന്നു”. പാകിസ്ഥാന്റെ വിരോധാഭാസം എന്ന തലക്കെട്ടോടെ വിവേക് അഗ്നിഹോത്രി ട്വിറ്ററിൽ കുറിച്ചു. ഹം ദേഖേങ്കെ എന്ന് തുടങ്ങുന്ന ഫായിസ് അഹമ്മദ് ഫായിസിന്റെ കവിതയാണ് എല്ലാവിധ അനുമതികളോടും കൂടി ചിത്രത്തിൽ ഗാനമാക്കിയത്. എന്നാൽ ഇമ്രാൻ ഖാൻ കശ്മീർ ഫയൽസിന്റെ കോപ്പി റൈറ്റുള്ള ഗാനത്തിന്റെ സൗണ്ട് ട്രാക്കാണ് ഇൻസ്റ്റാഗ്രാമിൽ ഉപയോഗിച്ചിരിക്കുന്നത്. അതേസമയം ഇമ്രാൻഖാന്റെ അറസ്റ്റ് നിയമവിരുദ്ധമെന്ന് പാക് സുപ്രീംകോടതി വിധിച്ചു. കോടതിയിൽ കയറി അറസ്റ്റ് ചെയ്യാൻ ആർക്കും അധികാരമില്ലെന്ന് വിലയിരുത്തിയാണ് സുപ്രീംകോടതി ഇമ്രാന്റെ അറസ്റ്റ് അസാധുവാക്കിയത്.

Related Articles

Latest Articles