Tuesday, May 7, 2024
spot_img

ശിക്ഷകൾ പരിഷ്കരിച്ച് സൗദി അറേബ്യ

സൗദി അറേബ്യ : 18 വയസ്സിന് താഴെയുള്ളവര്‍ക്ക് സൗദി അറേബ്യയില്‍ വധശിക്ഷ നിരോധിച്ചു.18 വയസ്സിന് താഴെയുള്ളവര്‍ നടത്തുന്ന ക്രിമിനല്‍ പ്രവര്‍ത്തനങ്ങള്‍ക്ക് പരമാവധി തടവുശിക്ഷയാണ് ഇനി നല്‍കുക. പരമാവധി 10 വര്‍ഷം വരെ ജുവനൈല്‍ ഹോമുകളിലാകും ഇത്തരം കുറ്റ കൃത്യങ്ങളില്‍ ഏര്‍പ്പെടുന്നവര്‍ക്ക് ശിക്ഷ നടപ്പിലാക്കുക.

അതേ സമയം ,കഴിഞ്ഞ ദിവസം ചാട്ടയടി ശിക്ഷയും സൗദി അറേബ്യ നിരോധിച്ചിരുന്നു. ചാട്ടവാറടി ശിക്ഷയായി നല്‍കിയിരുന്ന കേസുകളില്‍ ഇനി പിഴയോ തടവോ അല്ലെങ്കില്‍ ഇവ രണ്ടും കൂടിയോ നല്‍കാനാണ് സൗദി സുപ്രീം കോടതിയുടെ ഉത്തരവ്.രാജ്യത്ത് കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരന്റെ നേരിട്ടുള്ള മേല്‍നോട്ടത്തില്‍ നടന്നുവരുന്ന മനുഷ്യാവകാശ പരിഷ്കരണ നടപടികളുടെ ഭാഗമായാണ് തീരുമാനമെന്ന് അധികൃതര്‍ അറിയിച്ചു.

Related Articles

Latest Articles