Thursday, May 2, 2024
spot_img

മുംബൈ ഭീകരാക്രമണത്തിന്റെ മുഖ്യ സൂത്രധാരന്‍ ഹാഫിസ് സയീദ് ഉടനെങ്ങും സൂര്യനെ കാണില്ല, ഭീകരപ്രവര്‍ത്തനങ്ങള്‍ക്ക് ധനസഹായം നല്‍കി എന്ന കുറ്റത്തിന് 15 വർഷം കൂടി തടവ് വിധിച്ച് കോടതി

ലാഹോർ: മുംബൈ ഭീകരാക്രമണത്തിന്റെ മുഖ്യ സൂത്രധാരനും ജമാഅത്തുദ്ദഅവ തലവനുമായ ഹാഫിസ് സയീദിന് 15 വർഷം ജയിൽ ശിക്ഷയും 2 ലക്ഷം രൂപ പിഴയും വിധിച്ച് പാക് ഭീകരവിരുദ്ധ കോടതി. ഭീകരപ്രവർത്തനങ്ങൾക്ക് സഹായം നൽകിയ കേസിലാണ് കോടതി ശിക്ഷ വിധിച്ചിരിക്കുന്നത്. സമാനമായ 4 കേസുകളിൽ എഴുപതുകാരനായ സയീദിന് നേരത്തെ കോടതി 21 വർഷം ജയിൽ ശിക്ഷ കോടതി വിധിച്ചിരുന്നു. ഇതോടെ ഹാഫിസ് സയീദ് 36 വർഷം ജയിൽശിക്ഷ അനുഭവിക്കേണ്ടതായി വരും.

ലഷ്കർ-ഇ-ത്വയിബയുടെ സ്ഥാപകരിലൊരാളായ ഹാഫിസ് മുഹമ്മദ് സയീദ് പാകിസ്ഥാനിലെ ഏറ്റവും കുപ്രസിദ്ധരായ ഭീകരരിൽ ഒരാളാണ്. 2008-ൽ, 164 പേരുടെ ജീവനെടുത്ത മുംബൈ ഭീകരാക്രമണങ്ങളുടെ സൂത്രധാരനായ ഇയാളുടെ തലയ്ക്ക് അമേരിക്ക 10 മില്യൺ യു.എസ് ഡോളർ വില പ്രഖ്യാപിച്ചിട്ടുണ്ട്.

Related Articles

Latest Articles