എലത്തൂർ: കോഴിക്കോട് ഭീകരാക്രമണക്കേസ് പ്രതി ഷാരൂഖ് സെയ്‌ഫിയുടെ അടിവേരുകൾതേടി അന്വേഷണ സംഘം.ഹരിയാനയിലും നോയിഡയിലും പോലീസ് സംഘം പരിശോധന നടത്തിവരിയാണ്.പ്രതിയുടെ ഓൺലൈൻ ബന്ധങ്ങളും സാമൂഹിക മാദ്ധ്യമങ്ങളിലെ ബന്ധങ്ങളും കേന്ദ്രീകരിച്ചാണ് പരിശോധന നടത്തുന്നത്.ഷാരൂഖ് വീട് വിട്ടിറങ്ങി പോകുകയായിരുന്നുവെന്നും ദില്ലിക്ക് തിരികെ എത്താൻ ഉദ്ദേശമില്ലായിരുന്നുവെന്നുമാണ് പോലീസ് പറയുന്നത്.
അതേസമയം ഷാരൂഖ് സെയ്ഫി വസ്ത്രം മാറിയത് എങ്ങനയാണെന്ന ചോദ്യം ഇപ്പോഴും ബാക്കി നിൽക്കുകയാണ്.പ്രതിക്ക് ട്രെയിനിനകത്ത് സഹായം കിട്ടിയതായി സൂചനകൾ ഉണ്ടെന്നാണ് പോലീസ് പറയുന്നത്.ആക്രമണ സമയത്ത് പ്രതി ധരിച്ചിരുന്നത് ചുവന്ന ഷർട്ട് ആണ്.എന്നാൽ കണ്ണൂരിൽ വന്നിറങ്ങുമ്പോൾ ഇയാളുടെ വസ്ത്രം വേറെയായിരുന്നു എന്നതാണ് അന്വേഷണസംഘം കണ്ടെത്തിയത്. ട്രെയിനിനകത്ത് വെച്ച് ഇയാൾ സ്വമേധയാ വസ്ത്രം മാറിയോ അതോ ആരെങ്കിലും കൊടുത്തതാണോ എന്ന് അറിയാനാണ് അന്വേഷണ സംഘം ശ്രമിക്കുന്നത്. സംഭവ സ്ഥലത്തുനിന്ന് കിട്ടിയ ബാഗിന് സമീപം ചുവന്ന നിറത്തിലുള്ള ടീഷർട്ട് കണ്ടെടുത്തിരുന്നു. ഇത് ഇയാളുടേതാണോ എന്നറിയാനുള്ള പരിശോധന പുരോഗമിക്കുകയാണ്.

