Thursday, September 24, 2026

നിക്ഷേപ തട്ടിപ്പ് ; അർബൻ നിധി തട്ടിപ്പിലെ പ്രതി ഷൗക്കത്തലിയുടെ മലപ്പുറത്തെ വീട്ടിൽ റെയ്ഡ്

കണ്ണൂർ : അർബൻ നിധി തട്ടിപ്പ് കേസിലെ പ്രതി ഷൗക്കത്തലിയുടെ വീട്ടിൽ കണ്ണൂർ ടൗൺ സിഐ ബിനു മോഹന്റെ നേതൃത്വത്തിൽ റെയ്ഡ്. മലപ്പുറം ചങ്ങരംകുളത്തെ വീട്ടിലാണ് റെയ്ഡ് നടന്നത്. കോടികളുടെ നിക്ഷേപം സ്വീകരിച്ച് തട്ടിപ്പ് നടത്തിയെന്നാണ് ഇയാൾക്കെതിരായ കേസ്.

കണ്ണൂരിൽ പ്രവർത്തിക്കുന്ന അർബൻ നിധി ലിമിറ്റഡ് എന്ന സ്വകാര്യ ധനകാര്യ സ്ഥാപനം നിക്ഷേപകരെ വഞ്ചിച്ചെന്ന് പറഞ്ഞ് ഒരുപാട് പരാതികൾ വന്നിരുന്നു. ഈ പരാതികൾ ക്രൈംബ്രാഞ്ചിൻറെ സാമ്പത്തിക കുറ്റാന്വേഷണവിഭാഗമാണ് അന്വേഷിക്കുന്നത്.

Related Articles

Latest Articles