Tuesday, October 13, 2026

ശത്രു റഡാറുകൾക്ക് കാണാനാകില്ല ! കണ്ടാൽ അല്ലേ തടയാനാകൂ !! വമ്പൻ ആയുധവുമായി ഭാരതം

ഇന്ത്യയുടെ പ്രതിരോധ മേഖലയിലെ തന്ത്രപ്രധാനമായ കുതിച്ചുചാട്ടത്തിന്റെ അടയാളമായി മാറുകയാണ് ഡി.ആർ.ഡി.ഒയുടെ ‘പ്രോജക്റ്റ് ധ്വനി’ (Project Dhvani). ഹൈപ്പർസോണിക് സാങ്കേതികവിദ്യയിൽ ലോകരാജ്യങ്ങൾക്ക് വെല്ലുവിളിയുയർത്തുന്ന വിധത്തിൽ ഇന്ത്യ സ്വന്തമായി വികസിപ്പിക്കുന്ന ഈ ഹൈപ്പർസോണിക് ഗ്ലൈഡ് വെഹിക്കിൾ (HGV), ഭാവിയിലെ യുദ്ധതന്ത്രങ്ങളിൽ ഇന്ത്യയുടെ ആധിപത്യം ഉറപ്പിക്കുന്ന ഒന്നായിരിക്കും. ഹൈദരാബാദിലെ ഒരു സ്വകാര്യ പ്രതിരോധ നിർമ്മാണ യൂണിറ്റിൽ നിന്നും പുറത്തുവന്ന പുതിയ ചിത്രങ്ങൾ, പ്രോജക്റ്റ് ധ്വനിയുടെ നിർമ്മാണ പ്രവർത്തനങ്ങൾ ഇപ്പോൾ ഡി.ആർ.ഡി.ഒയുടെ പരീക്ഷണശാലകളിൽ നിന്ന് പുറത്തേക്ക് വന്ന് രാജ്യത്തെ സ്വകാര്യ വ്യവസായ ശൃംഖലകളിലേക്ക് കൂടി വ്യാപിച്ചിരിക്കുന്നു എന്നതിന്റെ വ്യക്തമായ തെളിവാണ്. ഈ വികസനം ഇന്ത്യയുടെ പ്രതിരോധ സ്വയംപര്യാപ്തതയിലേക്കുള്ള ഒരു നിർണ്ണായക കാൽവെപ്പായി കണക്കാക്കപ്പെടുന്നു. #projectdhvani #drdo #hypersonicglidevehicle #hgv #indiandefence #makeinindia #defencetechnology #aerospace #tatwamayinews

Related Articles

Latest Articles