Saturday, April 27, 2024
spot_img

ഐഫോണ്‍ 14 ഫോണുകള്‍ വിപണിയിൽ ; സിം ട്രേയ്ക്ക് പകരം ഇ-സിം സര്‍വീസ്; മെച്ചപ്പെട്ട ഫീച്ചറുകളുമായി ആപ്പിൾ

സന്‍ഫ്രാന്‍സിസ്കോ: ആപ്പിള്‍ ഐഫോണ്‍ 14, ആപ്പിള്‍ ഐഫോണ്‍ 14 പ്ലസ് എന്നിവ പുറത്തിറക്കി. ആപ്പിൾ ഐഫോൺ 14 പ്ലസിന് 6.7 ഇഞ്ച് ഒഎൽഇഡി ഡിസ്‌പ്ലേയാണ് ലഭിക്കുന്നത്. നേരത്തെ നോച്ച് ആപ്പിള്‍ ഒഴിവാക്കും എന്ന സൂചനയുണ്ടായിരുന്നെങ്കിലും അതില്‍ വ്യത്യാസമൊന്നും ഇല്ല. രണ്ട് മോഡല്‍ ഐഫോണിലും എ15 ബയോണിക് ചിപ്‌സെറ്റിലാണ് പുറത്തിറക്കുന്നത്. ആപ്പിൾ ഇത്തവണ ഐഫോൺ 14 സീരീസിലേക്ക് 5-കോർ ജിപിയു കൊണ്ടുവന്നിട്ടുണ്ട്.

ഐഫോണ്‍ 14 പ്ലസ്, ഐഫോണ്‍ 14 ക്യാമറകൾ 12എംപി+12എംപി ഇരട്ട ക്യാമറ സജ്ജീകരണത്തിലാണ് എത്തുന്നത്. എന്നാൽ പ്രധാന 12എംപി ക്യാമറയ്‌ക്കായി ഒരു വലിയ സെൻസര്‍ ഉപയോഗിക്കുന്നുവെന്നാണ് ആപ്പിള്‍ അവകാശവാദം. മെച്ചപ്പെട്ട 12എംപി സെൽഫി ക്യാമറയാണ് ഈ ഫോണുകളില്‍ ആപ്പിൾ നല്‍കുന്നത്. മെച്ചപ്പെട്ട ലോ-ലൈറ്റ് പ്രകടനവും ഇത് വാഗ്ദാനം ചെയ്യുന്നു. മുൻ ക്യാമറയ്ക്കും ഓട്ടോഫോക്കസ് ലഭിക്കുന്നു. ഐഫോണ്‍ 14 ഫോണുകളിലെ വീഡിയോ നിലവാരം മെച്ചപ്പെടുത്തുന്നു. വീഡിയോ കൂടുതൽ സ്ഥിരതയുള്ളതാക്കാൻ ഒരു പുതിയ ആക്ഷൻ മോഡ് ഉള്‍പ്പെടുത്തിയിട്ടുണ്ട്.

അമേരിക്കയില്‍ ഇറങ്ങുന്ന ഐഫോണ്‍ മോഡലിന് ഇനി മുതല്‍ സിം ട്രേ ഉണ്ടാകില്ല. പൂര്‍ണ്ണമായും ഇ-സിം സര്‍വീസില്‍ ആയിരിക്കും ഈ ഫോണ്‍ പ്രവര്‍ത്തിക്കുക എന്നാണ് ആപ്പിള്‍ പറയുന്നത്. വാച്ച് സീരീസ് 8 ൽ കാണുന്നതുപോലെ ആപ്പിൾ ഐഫോൺ 14, ഐഫോൺ 14 പ്ലസ് എന്നിവയ്ക്കും ക്രാഷ് ഡിറ്റക്ഷൻ സംവിധാനം ലഭ്യമാകും. അതേ സമയം ഐഫോൺ 14 സീരീസിലെ ഏറ്റവും വലിയ പ്രത്യേകത സാറ്റലൈറ്റ് കണക്റ്റിവിറ്റി വഴി ആപ്പിൾ എമർജൻസി എസ്ഒഎസ് ആണ്. ഐഫോൺ 14, ഐഫോൺ 14 പ്ലസ് എന്നിവ ഈ സവിശേഷതയെ പിന്തുണയ്ക്കും.

Related Articles

Latest Articles