Thursday, May 9, 2024
spot_img

ട്രെയിൻ നിർത്തുന്നതിനു മുൻപ് മകൾ ചാടിയിറങ്ങി; കണ്ടു നിന്ന അമ്മ കൂടെ ഇറങ്ങാൻ ശ്രമിച്ചു; പ്ലാറ്റ്‌ഫോമിൽ വീണ് യുവതിക്ക് ഗുരുതര പരിക്ക്

പാലക്കാട്; ഒറ്റപ്പാലത്തിൽ റെയിൽവേ സ്റ്റേഷനിൽ വച്ച് ട്രെയിനിൽനിന്നു വീണ് അമ്മയ്ക്കും മകൾക്കും പരിക്ക്. എറണാകുളം കണ്ണാടിക്കര സ്വദേശി ബിജി പോൾ, മകൾ ജോൻസി പോൾ എന്നിവർക്കാണ് പരുക്കേറ്റത്.

ഒറ്റപ്പാലത്തെ ബന്ധുവീട്ടിലേക്കുള്ള യാത്രയ്ക്കിടെയാണ് ഇരുവർക്കും അപകടമുണ്ടായത്. ട്രെയിൻ നിർത്തുന്നതിനു മുൻപ് മകൾ ചാടിയിറങ്ങിയതു കണ്ട് അമ്മയും ഇറങ്ങാൻ ശ്രമിച്ചതാണ് അപകടത്തിന് കാരണമെന്ന് പൊലീസ് അറിയിച്ചു. ബിജി പോളിന്റെ പരുക്ക് ഗുരുതരമാണ്. ഇരുവരെയും എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലേക്കു കൊണ്ടുപോയി

Related Articles

Latest Articles