Thursday, May 9, 2024
spot_img

തിരുവോണത്തെ വരവേറ്റ് കൊച്ചി; ഒരുങ്ങിയത് ഭീമൻ പൂക്കളം; തീർത്തത് 300 കിലോ പൂക്കൾ ഉപയോഗിച്ച്

കൊച്ചി: തിരുവോണത്തെ വരവേറ്റ് കൊച്ചി. ഏറ്റവും വലിയ പുക്കളം ഒരുക്കി തിരുവോണം ഗംഭീരമാക്കിയിരിക്കുകയാണ് ഫോർട്ട് കൊച്ചി സ്വദേശികൾ. സാന്റാ ക്രൂസ് ഗ്രൗണ്ടിൽ 500 സ്‌ക്വയർ ഫീറ്റിലാണ് ഈ വമ്പൻ പൂക്കളം ഒരുക്കിയിരിക്കുന്നത്.

ഗ്രൗണ്ടിന് നടുവിലായി 300 കിലോ പൂക്കൾ ഉപയോഗിച്ചാണ് പടുകൂറ്റൻ അത്തപ്പൂക്കളം തയ്യാറാക്കിയിരിക്കുന്നത്. 500 സ്‌ക്വയർഫീറ്റിൽ ഒറ്റ ദിവസം കൊണ്ട് തീർത്ത ഈ ഓണപ്പൂക്കളമാണ് കൊച്ചിയിലെ ഏറ്റവും വലുതെന്നാണ് സംഘാടകരുടെ അവകാശവാദം.

അത്തപ്പൂക്കളം ഒരുക്കാൻ ഫോർട്ടുകൊച്ചി സ്വദേശികൾക്കൊപ്പം വിദേശികളും പങ്കാളികളായി. സ്‌നേഹത്തിന്റെയും സാഹോദര്യത്തിന്റെയും ഐക്യത്തിന്റെയും സന്ദേശമാണ് ഇതിലൂടെ നൽകുന്നതെന്ന് സംഘാടകർ പറഞ്ഞു.

Related Articles

Latest Articles