Sunday, June 16, 2024
spot_img

ഐ.പി.എല്ലില്‍ പാകിസ്ഥാൻ ബന്ധമുള്ള വാതുവയ്‌പ് റാക്കറ്റ്‌ :അന്വേഷണം തുടങ്ങി സി.ബി.ഐ

ദില്ലി : പാകിസ്ഥാൻ ബന്ധമുള്ള ഐ.പി.എല്‍. വാതുവയ്‌പു സംഘത്തെപ്പറ്റി അന്വേഷണം തുടങ്ങി സി.ബി.ഐ. ട്വന്റി20 ക്രിക്കറ്റ്‌ മത്സരങ്ങളുടെ ഫലത്തെപ്പോലും സ്വാധീനിക്കുന്ന തരത്തിലാണ്‌ ഈ റാക്കറ്റ്‌ പ്രവര്‍ത്തിക്കുന്നത്‌ എന്നാണ്‌ സി.ബി.ഐക്ക്‌ വിശ്വസനീയമായ കേന്ദ്രങ്ങളില്‍നിന്ന്‌ വിവരം ലഭിച്ചത്‌.
ദില്ലി,ജോധ്‌പൂര്‍, ജയ്‌പുര്‍, ഹൈദരാബാദ്‌ എന്നിവിടങ്ങള്‍ ആസ്‌ഥാനമാക്കിയ ചില വ്യക്‌തികളെയും ബാങ്ക്‌ ഉദ്യോഗസ്‌ഥരെയും കേന്ദ്രീകരിച്ചാണ്‌ അന്വേഷണം. ക്രിമിനല്‍ ഗൂഢാലോചന, വഞ്ചന, തട്ടിപ്പ്‌ തുടങ്ങിയ കുറ്റങ്ങള്‍ക്ക്‌ രണ്ടുകേസുകള്‍ സി.ബി.ഐ. രജിസ്‌റ്റര്‍ ചെയ്‌തിട്ടുണ്ട്‌.
ഇതിനായി ഇവര്‍ വ്യാജരേഖകള്‍ ഉപയോഗിച്ച്‌ ബാങ്ക്‌ അക്കൗണ്ടുകള്‍ ഉണ്ടാക്കിയെന്നും അജ്‌ഞാതരായ ബാങ്ക്‌ ഉദ്യോഗസ്‌ഥരുമായി ഒത്തുകളിച്ച്‌ കെ.വൈ.സികള്‍ സൃഷ്‌ടിച്ചുവെന്നുമാണ്‌ സി.ബി.ഐ. പറയുന്നത്‌.
ഇന്ത്യയിലെ ആളുകളില്‍നിന്ന്‌ വാതുവയ്‌പിലൂടെ കൈക്കലാക്കിയ പണം ഹവാല ഇടപാടിലൂടെ വിദേശരാജ്യങ്ങളിലേക്കു മാറ്റിയെന്നും ഏജന്‍സി പറയുന്നു.
പാക്‌ പൗരനായ വഖാസ്‌ മാലിക്‌ എന്നയാളുമായി പ്രതികള്‍ സമ്ബര്‍ക്കം പുലര്‍ത്തി. ഈ റാക്കറ്റിനെക്കുറിച്ചുള്ള പ്രഥമവിവരറിപ്പോര്‍ട്ടില്‍ ദിലീപ്‌കുമാര്‍, ഗുരാം സതീഷ്‌, ഗുരാം വാസു എന്ന മൂന്നുപേരുടെ പേരുകളാണുള്ളത്‌. ഇവരുടെ അക്കൗണ്ടുകളിലൂടെ 10 കോടി രൂപയുടെ ഇടപാടുകള്‍ നടന്നിട്ടുണ്ടെന്ന്‌ സി.ബി.ഐ. പറയുന്നു. രണ്ടാമത്തെ എഫ്‌.ഐ.ആറില്‍ നാലുപേരുടെ പേരാണുള്ളത്‌.
സജ്‌ജന്‍ സിങ്‌, പ്രഭുലാല്‍ മീണ, രാം

Related Articles

Latest Articles