Thursday, October 1, 2026

ഇന്ത്യൻ വിദ്യാർത്ഥികളുടെ ഒഴിപ്പിക്കലിനായി അടച്ചിട്ട വ്യോമപാത തുറന്ന് ഇറാൻ; ആദ്യ വിമാനം ഇന്ന് രാത്രി ദില്ലിയിലെത്തും

ദില്ലി :ഇസ്രയേൽ- ഇറാൻ സംഘർഷം രൂക്ഷമാകുന്നതിനിടെ ഇന്ത്യൻ വിദ്യാർത്ഥികളുടെ ഒഴിപ്പിക്കലിനായി അടച്ചിട്ട വ്യോമപാത തുറന്ന് ഇറാൻ. ഇതോടെ ഇറാനിലെ ഇന്ത്യൻ വിദ്യാർത്ഥികളെയും വഹിച്ചുള്ള ഓപ്പറേഷൻ സിന്ധുവിന്റെ ഭാഗമായുള്ള വിമാനങ്ങൾ രണ്ട് ദിവസത്തിനുള്ളിൽ ദില്ലിയിലെത്തും. മിസൈല്‍ ആക്രമണങ്ങളും ഡ്രോണ്‍ ആക്രമണങ്ങളും രൂക്ഷമാകുന്നതിനാൽ ഇറാനിയന്‍ വ്യോമാതിര്‍ത്തി അടഞ്ഞുകിടക്കുകയാണ്. വിദ്യാര്‍ത്ഥികളെ ഒഴിപ്പിക്കാന്‍ ഇന്ത്യയ്ക്ക് മാത്രമായി ഒരു പ്രത്യേക ഇടനാഴി അനുവദിച്ചിരിക്കുകയാണ് ഇറാൻ.

വിദ്യാർത്ഥികളുമായുള്ള ആദ്യ വിമാനം ഇന്ന് രാത്രി ഇന്ത്യന്‍ സമയം 11 മണിയോടെ ദില്ലിയിൽ എത്തിയേക്കും. രണ്ടാമത്തെയും മൂന്നാമത്തെയും വിമാനങ്ങള്‍ ശനിയാഴ്ചയാണ് ഷെഡ്യൂള്‍ ചെയ്തിരിക്കുന്നത്, ഒന്ന് രാവിലെയും മറ്റൊന്ന് വൈകുന്നേരവും ദില്ലിയിലെത്തും. വ്യോമാതിര്‍ത്തി അടച്ചതിനാല്‍ നേരത്തെ അര്‍മേനിയ വഴിയും തുര്‍ക്ക്‌മെനിസ്ഥാൻ വഴിയുമൊക്കെയായിരുന്നു ഇന്ത്യന്‍ വിദ്യാർത്ഥികളെ ഒഴിപ്പിച്ചുവന്നിരുന്നത്.

Related Articles

Latest Articles