മോസ്‌കോ: ഇന്ത്യയിൽ വൻ ഭീകരാക്രമണത്തിന് പദ്ധതിയിട്ടിരുന്ന ഐഎസ് ചാവേറിനെ റഷ്യയിൽ പിടികൂടി. ഇന്ത്യയിലെ ഉന്നത നേതാക്കളിലൊരാളെ വധിക്കാൻ പദ്ധതിയിട്ട കൊടും ഭീകരനെ റഷ്യൻ ഫെഡറൽ സർവീസ് ആണ് പിടികൂടിയത്.
ഇന്ത്യയിലെ പ്രധാന ഭരണകക്ഷി നേതാവിനെ സ്വയം പൊട്ടിത്തെറിച്ച് കൊലപ്പെടുത്താൻ ഭീകരൻ പദ്ധതിയിട്ടിരുന്നു എന്ന് റിപ്പോർട്ടുകൾ വ്യക്തമാക്കി. പ്രധാനമന്ത്രി നരേന്ദ്രമോദിയെ കൊലപ്പെടുത്താനായിരുന്നു ഭീകരന്റെ ലക്ഷ്യമെന്ന് ചില റഷ്യൻ മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നുണ്ട്.
കഴിഞ്ഞ ഏപ്രിലിൽ തുർക്കിയിൽ നിന്നാണ് ഇന്ത്യയിൽ ഭീകരാക്രമണം നടത്താൻ ചാവേറിനെ ചുമതലപ്പെടുത്തിയത്. ഐഎസിലെ പ്രധാന നേതാക്കളിലൊരാളാണ് ഇന്ത്യയിൽ വൻ ഭീകരാക്രമണം നടത്താൻ ചാവേറിനെ ചുമതലപ്പെടുത്തിയതെന്നാണ് പുറത്തുവരുന്ന വിവരങ്ങൾ. മദ്ധ്യേഷ്യൻ രാജ്യക്കാരനാണ് പിടിയിലായ ഭീകരൻ. ടെലഗ്രാം ഗ്രൂപ്പിലൂടെയാണ് ഭീകരസംഘം വൻ ആക്രമണത്തിന് പദ്ധതികൾ ആസൂത്രണം ചെയ്തത്.

