Friday, May 17, 2024
spot_img

നിങ്ങളുടെ ശരീരത്തിൽ ഹിമോഗ്ലോബിൻ കുറവാണോ ?.. നിങ്ങളുടെ ശരീരം അനീമിക് ആണോ ?എങ്കിൽ ഇതൊക്കെയൊന്ന് പരീക്ഷിക്കൂ

ഹിമോഗ്ലോബിന്റെ അളവ് കുറഞ്ഞത് കൊണ്ട് മാത്രം ദിവസേന ആരോഗ്യപ്രശ്നങ്ങളും മറ്റ് ബുദ്ധിമുട്ടുകളുമായി ദിവസങ്ങൾ കഴിച്ച് കൂട്ടേണ്ടി വരുന്നവരാണ് നമ്മളിൽ പലരും.ഹിമോഗ്ലോബിന്റെ അളവ് കൃത്യമായി ഉണ്ടായിരിക്കണം. എന്നാൽ മാത്രമാണ് ശരീരത്തിന് കൃത്യമായി വേണ്ടത്ര പോഷകങ്ങളും മിനറൽസും ലഭിക്കൂ.അയേണിന്റെ കുറവ് അനീമിയ പോലെയുള്ള അസുഖങ്ങളിലേയ്ക്ക് നയിക്കുന്നു. കൂടാതെ, രക്ത സംബന്ധമായ അസുഖങ്ങൾ ഉണ്ടാകുന്നതിനും ഇത് കാരണമാണ്. കൂടാതെ, അമിതമായിട്ടുള്ള ക്ഷീണം, തളർച്ച, മഞ്ഞ നിറത്തിലുള്ള ചർമ്മം, ശ്വാസക്കുറവ്, തലചുറ്റൽ, നെഞ്ച് വേദന, തല വേദന എന്നിവ ഉണ്ടാകാം.ഹിമോഗ്ലോബിന്റെ അളവ് വർദ്ധിപ്പിക്കാൻ നമുക്ക് വീട്ടിൽ തന്നെ കഴിക്കേണ്ട ചില ആഹാരങ്ങളുണ്ട്. അവ ഏതെല്ലാമെന്ന് നോക്കാം.

ബീറ്റ്റൂട്ട്,

ഒരുകപ്പ് ബീറ്റ്റൂട്ട് അരിഞ്ഞത് എടുക്കുക. ഇവ നന്നായി മിക്സിയിൽ ഇട്ട് അടിച്ച് നീര് അരിച്ച് എടുക്കണം.
ഇതിലേയ്ക്ക് ഒരു ടീസ്പൂൺ നാരങ്ങ നീരും ചേർത്ത് ദിവസവും രാവിലെ കുടിക്കുന്നത് ഹിമോഗ്ലോബിൻ വർദ്ധിപ്പിക്കാൻ നല്ലതാണ്.

ഉണക്കമുന്തിരിയും ഈന്തപ്പഴവും

മൂന്ന് മുതൽ അഞ്ച് ഈന്തപ്പഴം എടുക്കുക. അതുപോലെ, ഒരു ടേബിൾസ്പൂൺ ഉണക്കമുന്തിരിയും എടുക്കുക. ഇവ ദിവസേന കഴിക്കുന്നത് എനർജി ലെവൽ വർദ്ധിപ്പിക്കുന്നതിനും ഹിമോഗ്ലോബിൻ വർദ്ധിപ്പിക്കുന്നതിനും സഹായിക്കുന്നു.

എള്ള്

കുറച്ച് എള്ള് എടുത്ത് അത് നന്നായി വറുത്തെടുക്കുക. ചൂടാറിയതിന് ശേഷം ഇതിൽ തേങ്ങയും ശർക്കരയും ചേർത്ത് നന്നായി അടിച്ച് മിക്സ് ചെയ്ത് എടുക്കുക.

മുരിങ്ങ ഇല

എന്നും രാവിലെ വെറും വയറ്റിൽ 1 ടേബിൾസ്പൂൺ മുരിങ്ങയില പൊടി കഴിക്കുന്നത് നല്ലതാണ്.
അല്ലെങ്കിൽ മുരിങ്ങയില തോരൻ ഉണ്ടാക്കി കഴിക്കുന്നതും നല്ലതാണ്.

ചീരയില

ചീരയില വേവിച്ച് അതിൽ പച്ചമുളകും കടും ചേർത്ത് കാച്ചി കഴിക്കാവുന്നതാണ്. അല്ലെങ്കിൽ പരിപ്പിൽ, ചീര ഇട്ട് , വേവിച്ച് കറി കാച്ചി കഴിക്കുന്നതും നല്ലതാണ്. ചീരയിലെ ഗുണങ്ങൾ പൂർണമായ രീതിയിൽ ലഭിക്കാൻ വേവിച്ച് കഴിക്കുന്നതാണ് നല്ലത്.

Related Articles

Latest Articles