Sunday, June 16, 2024
spot_img

പൗരത്വ പ്രക്ഷോഭത്തിനിടെ തീവ്രവാദം; ദില്ലിയിൽ ചാവേർ ആക്രമണത്തിന് പദ്ധതിയിട്ട ദമ്പതികൾ പിടിയിൽ

ദില്ലി: രാജ്യതലസ്ഥാനത്ത് ചാവേർ ആക്രമണത്തിന് പദ്ധതിയിട്ട ദമ്പതികൾ പിടിയിൽ. ഇവർക്ക് ഭീകര സംഘടനയായ ഇസ്ലാമിക് സ്റ്റേറ്റുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്നതായി പൊലീസ് വ്യക്തമാക്കി.

കശ്മീർ സ്വദേശികളായ ജഹാൻജബ് സാമി, ഭാര്യ ഹിന ബഷീർ എന്നിവരാണ് പിടിയിലായത്. ഇവർക്ക് അഫ്ഗാനിസ്ഥാനിലെ ബോറോസൻ പ്രവിശ്യയിൽ പ്രവർത്തിക്കുന്ന ഐഎസ് ഘടകവുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്നതായി പോലീസ് പറഞ്ഞു.

സംശയാസ്പദമായ പല രേഖകളും പോലീസ് ഇവരിൽനിന്ന് പിടിച്ചെടുത്തു. പൗരത്വ നിയമത്തിനും ദേശീയ പൗരത്വ രജിസ്റ്ററിനുമെതിരായ പ്രക്ഷോഭത്തിൽ കൂടുതൽപേരെ അണിനിരത്താൻ ലക്ഷ്യമിട്ട് ഇവർ സാമൂഹിക മാധ്യമങ്ങൾ വ്യാപകമായി ഉപയോഗിക്കുന്നതായും കണ്ടെത്തിയിട്ടുണ്ട്.

Related Articles

Latest Articles