Wednesday, May 22, 2024
spot_img

കോവിഡ് 19: ആരോഗ്യ സംവിധാനം സുശക്തം; ആറ്റുകാല്‍ പൊങ്കാല റദ്ദാക്കേണ്ട സാഹചര്യമില്ലെന്ന് ഗവര്‍ണര്‍

 കൊറോണ വൈറസ് ബാധയുടെ പശ്ചാത്തലത്തില്‍ ആറ്റുകാല്‍ പൊങ്കാല റദ്ദാക്കേണ്ട സാഹചര്യമില്ലെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. കേരളത്തിന്റെ ആരോഗ്യ സംവിധാനം സുശക്തമാണ്. അഞ്ച് പുതിയ കേസുകള്‍ സ്ഥിരീകരിച്ചുവെങ്കിലും മുന്‍ കരുതല്‍ എടുത്താല്‍ മതിയെന്നും ഗവര്‍ണര്‍ പറഞ്ഞു. കൊറോണയുടെ പശ്ചാത്തലത്തില്‍ ആള്‍ക്കൂട്ടങ്ങള്‍ ഒഴിവാക്കണമെന്ന് നിര്‍ദ്ദേശമുണ്ടായിരുന്നു.

സംസ്ഥാനത്ത് വീണ്ടും കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചതോടെ ലക്ഷക്കണക്കിന് ആളുകള്‍ ഒത്തുകൂടുന്ന ആറ്റുകാല്‍ പൊങ്കാലയ്ക്ക് കനത്ത ജാഗ്രതാ നിര്‍ദ്ദേശമാണ് നല്‍കിയിരിക്കുന്നത്. ചുമ, പനി തുടങ്ങിയ രോഗലക്ഷണങ്ങള്‍ ഉള്ളവര്‍ പൊങ്കാല ഒഴിവാക്കണമെന്ന് അധികൃതര്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്. വൈറസ് ബാധയുള്ള രാജ്യങ്ങളില്‍ നിന്ന് വരുന്നവര്‍ പൊങ്കാലയിടുന്നതിന് വിലക്ക് ഏര്‍പ്പെടുത്തിയിട്ടുണ്ട്.

വിദേശികള്‍ക്ക് ഹോട്ടലുകളില്‍ തന്നെ പൊങ്കാലയിടാന്‍ സൗകര്യമൊരുക്കും. ശ്വാസതടസം, ചുമ ഉള്‍പ്പെടെ ഏതെങ്കിലും രോഗലക്ഷണങ്ങള്‍ ഉള്ളവര്‍ പൊങ്കാലയില്‍ പങ്കെടുക്കരുതെന്ന് ആരോഗ്യ മന്ത്രി കെ.കെ ശൈലജ നിര്‍ദ്ദേശിച്ചു. ആരോഗ്യ വകുപ്പിന്റെ 23 സംഘങ്ങള്‍ നിരീക്ഷണത്തിനുണ്ടാകും. ആരോഗ്യ മന്ത്രി ആറ്റുകാല്‍ ക്ഷേത്രത്തിലെത്തി മുന്‍കരുതല്‍ നടപടികള്‍ വിലയിരുത്തി.

Related Articles

Latest Articles