Sunday, May 19, 2024
spot_img

ഐഎസിൽ ചേർന്ന മലയാളികളുടെ എണ്ണം കണ്ട് കണക്കു പുറത്തുവിട്ട അമേരിക്കക്കാർ പോലും ഞെട്ടി

ഐഎസിൽ ചേർന്ന മലയാളികളുടെ എണ്ണം കണ്ട് കണക്കു പുറത്തുവിട്ട അമേരിക്കക്കാർ പോലും ഞെട്ടി | USA

ഐഎസിന് മലയാളികൾ നൽകിയ മികച്ച സംഭാവന കണ്ട് ഞെട്ടി അമേരിക്ക. ഐഎസില്‍ ചേര്‍ന്ന 127 ഇന്ത്യക്കാരില്‍ 21 പേര്‍ കേരളത്തിലെന്ന് റിപ്പോര്‍ട്ട്. ഇന്ത്യന്‍ വംശജരായ 66 ഇസ്ലാമിക് ഭീകരര്‍ ആഗോള ഭീകര സംഘടനയ്‌ക്ക് ഒപ്പം നിന്നെന്നെന്നും റിപ്പോര്‍ട്ടിൽ പറയുന്നു. ഇവര്‍ വിദേശത്ത് പ്രവര്‍ത്തിക്കുന്നതായാണ് യു എസ് സ്റ്റേറ്റ് വിഭാഗം റിപ്പോര്‍ട്ട് ചെയ്തത്. എന്നാല്‍, ഇന്ത്യന്‍ ഐ എസ് ഭീകരരില്‍ ആരെയും തിരിച്ചയച്ചിട്ടില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

ഇന്ത്യയ്ക്കുള്ളില്‍, സെപ്തംബര്‍ അവസാനം വരെ, ദേശീയ അന്വേഷണ ഏജന്‍സി, ഐ എസുമായി ബന്ധപ്പെട്ട 34 തീവ്രവാദ കേസുകള്‍ അന്വേഷിച്ചു. തുടര്‍ന്ന് 160 പേരെ അറസ്റ്റ് ചെയ്യുകയും ചെയ്തതായി വിഭാഗം ബ്യൂറോ ഓഫ് കൗണ്ടര്‍ ടെററിസം പുറത്തിറക്കിയ 2020 ലെ തീവ്ര വാദത്തെക്കുറിച്ചുള്ള വാര്‍ഷിക രാജ്യ റിപ്പോര്‍ട്ടില്‍ പറയുന്നു.
ഐ എസിന് സിറിയയില്‍ തങ്ങളുടെ പ്രദേശം നഷ്ടപ്പെട്ടെങ്കിലും, 2019 ല്‍ പാക്കിസ്ഥാനിലും ഇന്ത്യയിലും പ്രത്യക്ഷപ്പെട്ട പുതിയ ശാഖകള്‍ തുടര്‍ന്നും പ്രവര്‍ത്തിക്കുന്നതായി റിപ്പോര്‍ട്ടില്‍ പറയുന്നു.

അതേസമയം, ഇന്ത്യന്‍ മുസ്ലീങ്ങള്‍ ഐ എസില്‍ ചേരുന്നതിന്റെ ആദ്യ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത് സിറിയയില്‍ നിന്നും ഇറാഖില്‍ നിന്നുമാണ്. എന്നാല്‍ പിന്നീട് പ്രശ്നം അഫ്ഗാനിസ്ഥാനില്‍ ആയി. 2019 – ല്‍ കേരളത്തില്‍ നിന്നുള്ള നിരവധി പേര്‍ അഫ്ഗാനിസ്ഥാനിലേക്ക് പോയി ഇസ്ലാമിക് സ്റ്റേറ്റ് ഖൊറാസാന്‍ പ്രവിശ്യയില്‍ ചേര്‍ന്നിരുന്നു എന്ന് റിപ്പോട്ട് വ്യക്തമാക്കുന്നു. കേരളത്തില്‍ മാത്രമല്ല, തമിഴ്‌നാട്ടിലും കര്‍ണാടകയിലും പ്രശ്‌നം രൂക്ഷമാണ്. തമിഴ്‌നാട്ടില്‍ നിരവധി കേസുകളിലെ പ്രതിയായ ഖാജാ മൊയ്‌ദീനുമായി ചേര്‍ന്ന് ദക്ഷിണേന്ത്യയിലെ മുസ്‌ലിംകളെ ഐ എസിലേക്ക് റിക്രൂട്ട് ചെയ്യാന്‍ ഒരു സംഘം രൂപീകരിച്ച മെഹബൂബ് പാഷയ്‌ക്കെതിരെ ജനുവരിയില്‍ ബെംഗളൂരുവില്‍ കേസ് രജിസ്റ്റര്‍ ചെയ്തു. ഈ സംഘം ബംഗാളിലെ ബര്‍ദ്വാന്‍, മഹാരാഷ്ട്രയിലെ രത്നഗിരി, ഗുജറാത്തിലെ ജംബുസാര്‍ എന്നിവിടങ്ങളും തങ്ങളുടെ ആശയങ്ങള്‍ പ്രചരിപ്പിക്കുന്നതിനായി തിരിച്ചറിഞ്ഞു. മുസ്ലീം യുവാക്കളെ റിക്രൂട്ട് ചെയ്ത് അഫ്ഗാനിസ്ഥാനിലെ ഐ എസിലേക്ക് അയയ്ക്കുക എന്നതായിരുന്നു ഈ മൊഡ്യൂളിന്റെ പ്രാഥമിക ഉദ്ദേശം.

Related Articles

Latest Articles