Monday, May 6, 2024
spot_img

പലസ്തീന് 10 ലക്ഷം കോവിഡ് വാക്‌സിന്‍ ഡോസുകള്‍ ഉടന്‍ നൽകും: ഇസ്രായേല്‍

പലസ്തീന് 10 ലക്ഷം കോവിഡ് വാക്‌സിന്‍ ഡോസുകള്‍ ഉടന്‍ കൈമാറുമെന്ന് ഇസ്രായേല്‍. യു.എന്‍ പദ്ധതിപ്രകാരം പലസ്തീന് വാക്സിന്‍ ലഭിക്കുമ്പോൾ തിരികെ നല്‍കണമെന്ന വ്യവസ്ഥയിലാണ് വാക്സിന്‍ കൈമാറ്റം. പുതിയതായി അധികാരമേറ്റ നെഫ്താലി ബെന്നറ്റിന്റെ നേതൃത്വത്തിലുള്ള ഇസ്രായേലിലെ പുതിയ സര്‍ക്കാരാണ് പലസ്തീന് വാക്‌സിന്‍ നല്‍കുമെന്ന് പ്രഖ്യാപിച്ചത്.

അതേസമയം ഇസ്രായേലാണ് ലോകത്ത് ഏറ്റവും വിജയകരമായി വാക്‌സിനേഷന്‍ പദ്ധതി നടപ്പാക്കിയത് . അവിടെ സ്‌കൂളുകളും ബിസിനസ് പ്രവര്‍ത്തനങ്ങളും സാധാരണ രീതിയിലാണിപ്പോള്‍ നീങ്ങുന്നത്. ഇസ്രയേലിലില്‍ ഇതിനോടകം മുതിര്‍ന്ന ജനസംഖ്യയുടെ 85 ശതമാനം പേര്‍ക്കും വാക്‌സിനേഷന്‍ പൂര്‍ത്തീകരിച്ചിട്ടുണ്ട്.

പ്രത്യേക അറിയിപ്പ്: കോവിഡ് മഹാമാരിയുടെ രണ്ടാം വരവിന്റെ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് തത്വമയി ന്യൂസ് അഭ്യർത്ഥിക്കുന്നു. ഓർക്കുക ഒന്നിച്ചു നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. “സർക്കാർ നിർദ്ദേശങ്ങൾ പാലിക്കാം, നമുക്ക് മഹാമാരിയെ ഒന്നിച്ചു നേരിടാം”. വാക്‌സിൻ എടുത്തും, സാമൂഹിക അകലം പാലിച്ചും, മാസ്ക് ധരിച്ചും ഈ മഹാമാരിയെ നമുക്ക് എത്രയുംവേഗം വേരോടെ പിഴുതെറിയാം. #BreakTheChain #CovidBreak #IndiaFightsCorona

Related Articles

Latest Articles