Friday, May 17, 2024
spot_img

ഐ എസ് ആർ ഒ ചാരക്കേസ് ഗൂഡാലോചനയിൽ നിർണായക നീക്കവുമായി സിബിഐ? പ്രതിയായ മുൻ ക്രൈം ബ്രാഞ്ച് ഉദ്യോഗസ്ഥനെ മാപ്പുസാക്ഷിയാക്കാൻ നീക്കമെന്ന് റിപ്പോർട്ട്

ഐ എസ് ആർ ഒ ചാരക്കേസ് ഗൂഡാലോചനയിൽ നിർണായക നീക്കവുമായി സിബിഐ എന്ന് റിപ്പോർട്ടുകൾ. പ്രതിയായ ക്രൈം ബ്രാഞ്ച് മുൻ എസ് പി ബാബുരാജിനെ മാപ്പുസാക്ഷിയാക്കാൻ നീക്കമെന്ന് റിപ്പോർട്ട്. സിബി മാത്യുസ് അടക്കമുള്ള ഉദ്യോഗസ്ഥർ പ്രതികളായ കേസിലാണ് പുതിയ പുരോഗതി. 18 പ്രതികളാണ് ഗൂഡാലോചനക്കേസിലുള്ളത്. നമ്പിനാരായണൻ കുറ്റവിമുക്തനായ പശ്ചാത്തലത്തിൽ ചാരക്കേസ്സിലെ അന്താരാഷ്‌ട്ര ഗൂഡാലോചന അടക്കം വെളിച്ചത്തു കൊണ്ടുവരാൻ സുപ്രീം കോടതി നിർദ്ദേശാനുസരണമുള്ള അന്വേഷണത്തിലാണ് സിബിഐ. ഗൂഡാലോചനക്കേസ്സിൽ തെളിവുകളുടെ അഭാവം പരിഹരിക്കാനാണ് ചാരക്കേസന്വേഷണത്തിൽ നിർണ്ണായക പങ്ക് വഹിച്ചിരുന്ന ഒരു ഉദ്യോഗസ്ഥനെ തന്നെ മറ്റു പ്രതികൾക്കെതിരെ മാപ്പ് സാക്ഷിയാകാൻ നീക്കം നടക്കുന്നത്.

നമ്പി നാരായണനെതിരെ ഐ.എസ്.ആർ.ഒ. ചാരക്കേസിൽ പതിനെട്ടോളം പേരെ പ്രതി ചേർത്തു കൊണ്ടാണ് സി.ബി.ഐ. എഫ്.ഐ.ആർ. സമർപ്പിച്ചത്. അന്നത്തെ പോലീസ് ഉദ്യോഗസ്ഥരും ഐ.ബി. ഉദ്യോഗസ്ഥരും ചേർന്ന് ഗൂഢാലോചന നടത്തി എന്നതാണ് കേസിന് ആധാരം.

Related Articles

Latest Articles