Thursday, May 2, 2024
spot_img

മഞ്ഞകിളിയായി സാന്ത്വനത്തിലെ അഞ്ജലി; സുന്ദരിയെന്ന് ആരാധകർ; ചിത്രങ്ങള്‍ വൈറല്‍

ഇന്ന് മലയാള സിനിമ നായികമാരെക്കാളും ആരാധകരുള്ള നടിയാണ് ഗോപിക അനില്‍. സാന്ത്വനം എന്ന സൂപ്പര്‍ഹിറ്റ് പരമ്പരയിലൂടെയാണ് ഗോപിക മലയാളികള്‍ക്ക് പ്രിയങ്കരിയായി മാറിയത്. ഒരുപക്ഷേ ശിവന്റെ അഞ്ജലി എന്ന് പറഞ്ഞാലാണ് ഗോപിക എന്നതിലുപരിയായി ആരാധകര്‍ പെട്ടന്ന് മനസ്സിലാക്കുക.

അതേസമയം മലയാള മിനിസ്‌ക്രീന്‍ ഇത്രയധികം ആഘോഷിച്ച മറ്റൊരു ജോഡി അടുത്തിടെ ഒന്നും ഉണ്ടായിട്ടില്ല. ഇരുവരും തമ്മിലുള്ള കോംപിനേഷന്‍ സീനുകളും മറ്റും സോഷ്യല്‍ മീഡിയയിലും ആരാധകര്‍ ആഘോഷിക്കുകയായിരുന്നു.

സമൂഹ മാധ്യമങ്ങളിൽ സജീവമായ താരത്തിന്റെ വിശേഷങ്ങൾ വളരെപെട്ടെന്നാണ് വൈറലാകാറുള്ളത്. ഇപ്പോഴിതാ ഗോപിക പങ്കുവച്ച പുത്തന്‍ ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് ശ്രദ്ധനേടുന്നത്. സാരിയില്‍ സ്‌ക്രീനിലെത്തുന്ന ഗോപിക എപ്പോഴും സോഷ്യല്‍മീഡിയയില്‍ പങ്കുവയ്ക്കുന്നത് മോഡേണ്‍ ഡ്രസ്സിലുള്ള ചിത്രങ്ങളാണെങ്കിലും, ഏറ്റവും പുതിയ ചിത്രങ്ങള്‍ അതിമനോഹരമെന്നാണ് സോഷ്യല്‍മീഡിയ പറയുന്നത്.

സീരിയല്‍ ടുഡേ മാഗസിന് വേണ്ടിയുള്ള ഗോപികയുടെ ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് വൈറലായിരിക്കുന്നത്. മഞ്ഞ കോട്ടും ഷൂവും ആഷ് കളര്‍ സ്യൂട്ടുമണിഞ്ഞാണ് ചിത്രങ്ങളില്‍ ഗോപിക എത്തുന്നത്.

Related Articles

Latest Articles