Friday, April 26, 2024
spot_img

‘ചില സംസ്ഥാനങ്ങൾ ‘കേരള സ്റ്റോറി’ക്ക് വിലക്കേര്‍പ്പെടുത്തിയത് ശരിയായില്ല’; സെന്‍സര്‍ ബോര്‍ഡ് അംഗീകരിച്ച സിനിമ നിരോധിക്കുന്നത് ഭരണഘടനയെ അപമാനിക്കുന്നതിന് തുല്യമെന്ന് കങ്കണ റണാവത്; പ്രേക്ഷകർക്കായി തത്വമയി ഒരുക്കുന്ന സിനിമയുടെ പ്രത്യേക സൗജന്യ പ്രദർശനം 27ന് പന്തളത്ത്

മുംബൈ: വിവാദ ചിത്രമായ ‘ദി കേരള സ്റ്റോറി’ക്ക് ചില സംസ്ഥാനങ്ങൾ വിലക്കേര്‍പ്പെടുത്തിയത് ശരിയായില്ലെന്ന് നടി കങ്കണ റണാവത്. സെന്‍ട്രല്‍ ബോര്‍ഡ് അനുമതി നല്‍കിയ ചിത്രങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തുന്നത് ഭരണഘടനയ്‌ക്ക് എതിരാണെന്ന് കങ്കണ പറഞ്ഞു. ഹരിദ്വാര്‍ സന്ദര്‍ശിച്ച് മടങ്ങവെ മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു താരം.

സെന്‍സര്‍ ബോര്‍ഡ് അംഗീകരിച്ച സിനിമ നിരോധിക്കാന്‍ പാടില്ല. അത് ഭരണഘടനയെ അപമാനിക്കുന്നതിന് തുല്യമാണ്. ഏത് സിനിമയും വിജയിക്കുന്നത് സിനിമാ മേഖലയെ സംബന്ധിച്ച് നല്ല വാര്‍ത്തയാണ്. കേരള സ്റ്റോറി എന്ന സിനിമ നിര്‍മിക്കപ്പെടുമ്പോള്‍ അതിലൂടെ ജനങ്ങളുടെ പരാതികളാണ് പരിഹരിക്കപ്പെടുന്നത്.

അത്തരം സിനിമകള്‍ സിനിമാ മേഖലെ സഹായിക്കുന്നുണ്ട്. ജനങ്ങൾ സിനിമ കാണാന്‍ ആഗ്രഹിക്കുന്നതും അതിനെ പുകഴ്ത്തുന്നതും സിനിമാ മേഖലയ്ക്ക് ഗുണം നല്‍കുന്നു. കാണാന്‍ ആഗ്രഹിക്കുന്ന തരത്തിലുള്ള സിനിമകളില്ലെന്ന് ബോളിവുഡ് സിനിമാ മേഖലയെ കുറിച്ച് പ്രേക്ഷകര്‍ എപ്പോഴും പരാതി പറയാറുണ്ട്. ഇത്തരം സിനിമകള്‍ നിര്‍മിക്കപ്പെടുമ്പോള്‍ നല്ല അഭിപ്രായങ്ങള്‍ വരുന്നുവെന്നും കങ്കണ പറഞ്ഞു.

അതേസമയം, മത മൗലികവാദ സംഘടനകൾ പ്രദർശന വിലക്ക് പ്രഖ്യാപിച്ച ,ദി കേരളാ സ്റ്റോറി,ക്ക് പിന്തുണ പ്രഖ്യാപിച്ച് ക്ഷണിക്കപ്പെട്ട സദസ്സിനും പൊതുജങ്ങൾക്കുമായി തിരുവനന്തപുരം ഏരീസ് പ്ലക്‌സ്‌ തിയേറ്ററിൽ ഒരുക്കിയ രണ്ട് പ്രത്യേക സൗജന്യ പ്രദർശനങ്ങളുടെ വമ്പൻ വിജയത്തിന് ശേഷം, പ്രേക്ഷകരുടെ നിരന്തര ആവശ്യപ്രകാരം മറ്റുജില്ലകളിലും തത്വമയി സംഘടിപ്പിക്കുന്ന ചിത്രത്തിൻറെ പ്രത്യേക പ്രദർശന പരമ്പരയുടെ ഭാഗമായി 27ന് (ശനിയാഴ്ച) പന്തളം ത്രിലോക് സിനിമാസിൽ ദി കേരളാ സ്റ്റോറി പ്രത്യേക പ്രദർശനം സംഘടിപ്പിക്കുന്നു. വൈകുന്നേരം 6.30 നാണ് പ്രദർശനം. പ്രവേശനം സൗജന്യമായിരിക്കും. പ്രവേശനത്തിനായി 8086868986 എന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.

Related Articles

Latest Articles