Thursday, May 9, 2024
spot_img

പിണറായിയുടെ പോലീസ് അന്വേഷിച്ചാൽ എങ്ങനെയാണ് സജി ചെറിയാനെതിരെ തെളിവ് കിട്ടുക ?..! വീണ്ടും മന്ത്രിയാക്കുന്നത് ധാർമികമായി ശരിയല്ല, ആഞ്ഞടിച്ച് രമേശ് ചെന്നിത്തല

തിരുവനന്തപുരം :സജി ചെറിയാനെ വീണ്ടും മന്ത്രിയാക്കുന്നത് ധാർമികമായി ശരിയല്ലെന്ന് രമേശ് ചെന്നിത്തല.സജി ചെറിയാനെ വീണ്ടും മന്ത്രിയാക്കാനുള്ള സിപിഎം തീരുമാനത്തിനെതിരെ കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. സജി ചെറിയാനെ വീണ്ടും മന്ത്രിയാക്കുന്നത് ധാർമികമായി ശരിയല്ലെന്ന് രമേശ് ചെന്നിത്തല പറഞ്ഞു. പിണറായിയുടെ പോലീസ് അന്വേഷിച്ചാൽ എങ്ങനെയാണ് സജി ചെറിയാനെതിരെ തെളിവ് കിട്ടുകയെന്നും രമേശ് ചെന്നിത്തല ചോദിച്ചു.സജി ചെറിയാൻ വിഷയത്തിൽ തന്റെ മുൻനിലപാടിൽ തന്നെ ഉറച്ചുനിൽക്കുകയാണെന്നും ചെന്നിത്തല പറഞ്ഞു.

അതേസമയം സജി ചെറിയാനെ വീണ്ടും മന്ത്രിയാക്കുന്നത് നിയമ വിരുദ്ധമെന്ന് പരാതിക്കാരനും വ്യക്തമാക്കി.എം എൽ എ ക്കെതിരായ കേസുമായി മുന്നോട്ട് പോകുമെന്നും കേന്ദ്ര ഏജന്‍സികളുടെ അന്വേഷണം ആവശ്യപ്പെടുമെന്നും പരാതിക്കാരന്‍ ബൈജു പറഞ്ഞു. കഴിഞ്ഞ ജൂലൈ മാസമാണ് സജി മന്ത്രിസ്ഥാനം രാജിവെച്ചത്. നിയമസഭാ സമ്മേളനത്തിന് മുൻപ് വീണ്ടും സത്യപ്രതിജ്ഞ നടത്താനാണ് യോഗത്തിലെ  ധാരണ.

Related Articles

Latest Articles