Thursday, December 18, 2025

മെഡിക്കല്‍ അവധിയിലായിരുന്ന പൊലീസുകാരന്‍ ആത്മഹത്യ ചെയ്ത നിലയില്‍;വിഷാദ രോഗത്തിന് ചികിത്സയിലായിരുന്നു എന്ന് വിവരം

കൊച്ചിയില്‍ പൊലീസ് ഉദ്യോഗസ്ഥന്നെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി. മുളന്തുരുത്തി സ്‌റ്റേഷനിലെ സിപിഒ ഷൈന്‍ ജിത്തിനെയാണ് ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയത്. വൈക്കം സ്വദേശിയാണ് ഷൈൻ ജിത്ത്. ഈ മാസം 22 മുതല്‍ ഷൈൻ ജിത്ത് മെഡിക്കല്‍ അവധിയിലായിരുന്നു.

വിഷാദ രോഗത്തിന് ഷൈൻ ജിത്ത് ചികിത്സയിലായിരുന്നു എന്നാണ് പുറത്തുവരുന്ന വിവരം. ഇന്നുച്ചയോടെയാണ് ഷൈന്‍ ജിത്തിനെ മരിച്ച നിലയില്‍ കണ്ടെത്തുന്നത്. സംഭവ സമയത്ത് ഭാര്യയും അമ്മയും മകനും വീട്ടിലുണ്ടായിരുന്നു.

Related Articles

Latest Articles