Sunday, May 12, 2024
spot_img

ത്രിശങ്കുവിന്റെ തിരക്കഥാകൃത്തിന് ഇത് ഇരട്ടിമധുരം; ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ വൈറലാകുമ്പോൾ റോയല്‍ കോളേജ് ഓഫ് സര്‍ജന്‍സ് ഓഫ് ഇംഗ്ലണ്ടില്‍ നിന്ന് ഡിഗ്രിയും നേടി അജിത്ത് നായർ

അര്‍ജുന്‍ അശോകന്‍,അന്ന ബെന്‍ എന്നിവര്‍ കേന്ദ്ര കഥാപാത്രമായെത്തുന്ന ചിത്രം ത്രിശങ്കുവിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്. അതേസമയം, ചിത്രത്തിന്റെ തിരക്കഥാകൃത്ത് ഡോ.അജിത്ത് നായര്‍ ലണ്ടനിലെ തന്റെ ബിരുദദാനച്ചടങ്ങില്‍ പങ്കെടുക്കുന്ന തിരക്കിലാണ്.

മംഗലാപുരത്തെ രാജീവ് ഗാന്ധി യൂണിവേഴ്സിറ്റിയില്‍ നിന്ന് ബിരുദവും യുകെയിലെ യൂണിവേഴ്സിറ്റി ഓഫ് ഷെഫീല്‍ഡില്‍ നിന്ന് ബിരുദാനന്തരബിരുദവും നേടിയ അജിത്ത് നായര്‍, ഡെന്റല്‍ സര്‍ജനും ഡെന്റല്‍ പബ്ലിക്ക് ഹെല്‍ത്ത് സ്പെഷ്യലിസ്റ്റുമാണ്. ലണ്ടനിലെ ലോക പ്രശസ്തമായ റോയല്‍ കോളേജ് ഓഫ് സര്‍ജന്‍സ് ഓഫ് ഇംഗ്ലണ്ടില്‍ നിന്നാണ് ഡോ. അജിത്ത് നായർ ഇപ്പോൾ ഡിഗ്രി കരസ്ഥമാക്കിയിരിക്കുന്നത്. ആദ്യസിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റ് വൈറലായ സമയം തന്നെ ഡിഗ്രി കിട്ടിയതിന്റെ സന്തോഷത്തിലാണിപ്പോൾ അജിത്ത് നായർ.

Related Articles

Latest Articles