Friday, May 3, 2024
spot_img

രാത്രി ഒരു പുരുഷനോടൊപ്പം സഞ്ചരിച്ചു എന്ന കാരണത്താല്‍ അപമാനിക്കുന്നത് നല്ല പ്രവണതയല്ല;പോലീസുമായി തർക്കിച്ച് നടി ഗൗരി കിഷൻ;വീഡിയോ വൈറൽ

രാത്രി പതിനൊന്ന് മണിക്ക് നടുറോഡിൽ നടി ഗൗരി കിഷനും പോലീസുകാരും തമ്മിൽ വാക്കേറ്റതിന്റെ വീഡിയോ വൈറലാകുന്നു. ഗൗരി സഞ്ചരിച്ച വാഹനത്തിന്റെ ആർസി ബുക്കിന്റെ കാലാവധി തീർന്നിരുന്നു. ഇതിനെ ചുറ്റിപ്പറ്റിയാണ് തർക്കം ആരംഭിച്ചത്. രാത്രി ഒരു പുരുഷനോടൊപ്പം സഞ്ചരിച്ചു എന്ന കാരണത്താൽ തന്നെ അപമാനിക്കുന്ന പ്രവണത നല്ലതല്ലെന്ന് ഗൗരി കിഷൻ പറയുന്നതും കരയുന്നതും വിഡിയോയിൽ കാണാം. അതേസമയം, നടിക്കൊപ്പം നടൻ ഷെര്‍ഷ ഷെരീഫും വാഹനത്തിൽ ഉണ്ടായിരുന്നു. ഗൗരി കിഷൻ നായികയാകുന്ന പുതിയ ചിത്രമായ ലിറ്റില്‍ മിസ് റാവുത്തറിലെ നായകനാണ് ഷെര്‍ഷ ഷെരീഫ്.

രാത്രി പതിനൊന്ന് മണിക്ക് ഒരു പുരുഷനുമായി പുറത്തു പോയി എന്നു കരുതി ഇത്രയ്ക്ക് ബഹുമാനമില്ലാതെയാണോ നിങ്ങൾ സംസാരിക്കുന്നത്? എന്നെ ടാർഗറ്റ് ചെയ്ത് ഒരു തരം പുരുഷാധിപത്യ സ്വഭാവമാണ് നിങ്ങൾ കാണിക്കുന്നതെന്ന് വിഡിയോയിൽ ഗൗരി കിഷൻ പറയുന്നു. ഇത്തരം അപമാനം ഒരു സ്ത്രീയും നേരിടരുത് എന്നാണ് എന്റെ പ്രാർഥന. ആർസി ബുക്കിന്റെ ഡേറ്റ് തീർന്നു എന്നുള്ളത് ഞങ്ങൾ ശ്രദ്ധിച്ചില്ല എന്നതാണ് ഞങ്ങൾ ചെയ്ത തെറ്റ്. ഞങ്ങൾ അത് അംഗീകരിക്കുന്നു. അതിന്റെ ഫൈൻ അടക്കാൻ തയ്യാറാണെന്നാണ് വൈറലായ വീഡിയോയിൽ ഗൗരി കിഷൻ പൊലീസുകാരോട് പറയുന്നത്.

Related Articles

Latest Articles