Sunday, May 5, 2024
spot_img

സ്വന്തമായി ഒരു ‘എയർപോർട്ടും’, വിമാനവും, പട്ടണവുമുള്ളൊരാൾ, പ്രേതനഗരത്തിലെ ഏക മനുഷ്യന്

സ്വന്തമായി ഒരു ‘എയർപോർട്ടും’, വിമാനവും, പട്ടണവുമുള്ളൊരാൾ, പ്രേതനഗരത്തിലെ ഏക മനുഷ്യന് | Ivo Zdarsky

ഒരു വീട്ടിൽ തന്നെ തനിച്ചു കഴിയാൻ പലർക്കും പ്രയാസമാണ്. അപ്പോൾ ഒരു പട്ടണത്തിൽ ഒറ്റയ്ക്ക് കഴിയേണ്ടി വന്നാലോ? ഒരുപക്ഷേ ഒന്നോരണ്ടോ ദിവസം നമ്മൾ ഒരു കൗതുകത്തിന്റെ പേരിൽ അവിടെ താമസിച്ചെന്നിരിക്കും. എന്നാൽ, പതുക്കെ നമുക്ക് ആ ജീവിതത്തോട് മടുപ്പ് തോന്നിയേക്കാം. എന്ത് സഹായത്തിനും നമുക്ക് കൂടെയുണ്ടാകാറുള്ള സുഹൃത്തുക്കളെയും, അയൽക്കാരെയും എല്ലാം നമ്മൾ അറിയാതെ ഓർത്തുപോകാം. എന്നാൽ, ഏകാന്തതയെ പ്രണയിച്ച ഒരാളുണ്ട്, ഇവോ സെഡാർസ്കൈ.

അമേരിക്കയിലെ യൂട്ടാ സംസ്ഥാനത്തെ ഒരു പ്രേതനഗരമായ ലുസിനിലെ ഏക താമസക്കാരനാണ് അദ്ദേഹം. അവിടെ എണ്ണപ്പെട്ട കുറച്ചു മരങ്ങളും, കണ്ണെത്താ ദൂരത്തോളം പരന്നുകിടക്കുന്ന മരുഭൂമിയുമാണുള്ളത്. ഏകാന്തതയും, കാറ്റുംചൂടും മാത്രമാണ് അദ്ദേഹത്തിന് അവിടെ കൂട്ട്. എന്നാൽ, സഡാർസ്‌കിയെ സംബന്ധിച്ചിടത്തോളം, അതാണ് തന്റെ വീട്. പട്ടണത്തിലെ മൂന്ന് റൺ‌വേകളാൽ ചുറ്റപ്പെട്ട ഒരു വിമാന ഹാംഗറിലാണ് പുള്ളിക്കാരന്റെ താമസം. വിമാന പ്രൊപെല്ലെർസ് നിർമ്മിക്കുന്ന അദ്ദേഹം തന്റെ വീടിനെ ലുസിൻ ഇന്റർനാഷണൽ എയർപ്പോർട്ട് എന്നാണ് വിളിക്കുന്നത്. എന്നാൽ, ആ എയർപോർട്ടിൽ വന്നിറങ്ങുന്ന ഒരേയൊരു വിമാനം അദ്ദേഹത്തിന്റേതാണ് എന്ന് മാത്രം.

അദ്ദേഹത്തിന്റെ വീട് രണ്ട് ഭാഗങ്ങളായി തിരിച്ചിരിക്കുന്നു. ഒന്ന് അദ്ദേഹത്തിന്റെ വിമാനങ്ങൾക്കുള്ളതാണ്, മറ്റൊന്ന് അദ്ദേഹത്തിന്റെ താമസസ്ഥലവും, അതും ഒരു ബാത്ത്റൂമും, വിശാലമായ ഒരു മുറി എന്നിവ മാത്രമാണ് അതിലുള്ളത്. “എന്റെ മുറിയേക്കാൾ ചെറുതാണ് പലരുടെയും വീടെന്ന് എനിക്ക് തോന്നാറുണ്ട്. ഈ വീടിനുള്ളിൽ ചുവരുകളില്ല. കിടപ്പുമുറി, സ്വീകരണമുറി എന്നിങ്ങനെയുള്ള വേർതിരിവില്ല. ആ ഒരു മുറിയിൽ ഇരുന്ന് എനിക്ക് ടിവി കാണാം, കമ്പ്യൂട്ടർ ഉപയോഗിക്കാം, കഴിക്കാം” അദ്ദേഹം പറഞ്ഞു. വീട്ടിനുള്ളിൽ 90 ഇഞ്ച് ഫ്ലാറ്റ് സ്ക്രീൻ ടിവി, നാലടി ഉയരമുള്ള സ്പീക്കറുകൾ, ഒരു കമ്പ്യൂട്ടർ, രണ്ട് കട്ടിൽ, തലകീഴായി തിരിക്കാന്‍ കഴിയുന്ന ഒരു ഹോട്ട് ടബ് സോഫ എന്നിവ ഉൾപ്പെടുന്നു.

പ്രത്യേക അറിയിപ്പ്: കോവിഡ് മഹാമാരിയുടെ രണ്ടാം വരവിന്റെ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് തത്വമയി ന്യൂസ് അഭ്യർത്ഥിക്കുന്നു. ഓർക്കുക ഒന്നിച്ചു നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. “സർക്കാർ നിർദ്ദേശങ്ങൾ പാലിക്കാം, നമുക്ക് മഹാമാരിയെ ഒന്നിച്ചു നേരിടാം”. വാക്സിന് എടുത്തും, സാമൂഹിക അകലം പാലിച്ചും, മാസ്ക് ധരിച്ചും ഈ മഹാമാരിയെ നമുക്ക് എത്രയുംവേഗം വേരോടെ പിഴുതെറിയാം. #BreakTheChain #CovidBreak #IndiaFightsCorona

Related Articles

Latest Articles