Saturday, May 25, 2024
spot_img

അറിയാം…. ഇതിഹാസ നായകനായ രാമൻറെ കഥകളാൽ, സമ്പന്നമായ ചുട്ടിപ്പാറയുടെ വിശേഷങ്ങൾ

സമൃദ്ധമായ വനങ്ങൾ, നദികൾ ആകർഷകമായ ഭൂപ്രകൃതി എന്നിവ കൊണ്ട് സമ്പന്നമായ ജില്ലയാണ് പത്തനംതിട്ട .പത്തനംതിട്ടയിലെ ഗ്രാമീണ പ്രകൃതിദൃശ്യങ്ങൾ കണ്ണുകൾക്ക് ഒരു വിരുന്നാണ് .ലോക പ്രശസ്തമായ തീർത്ഥാടന, കേന്ദ്രങ്ങൾ ,സാംസ്കാരിക പരിശീലന കേന്ദ്രങ്ങൾ കൊണ്ട് അനുഗ്രഹീതമാണ് പത്തനംതിട്ട ജില്ല .പൈതൃക സ്ഥലങ്ങൾ സന്ദർശിക്കാൻ ഇഷ്ടപ്പെടുന്നവർക്ക് ആകർഷകമായ ഒന്നാവും പത്തനംതിട്ട ജില്ലയിലെ ചുട്ടിപ്പാറ .ഇതിഹാസ നായകനായ രാമൻറെ കഥകൾ ഒരുപാട് പറയാനുണ്ട് ഈ പാറക്കൂട്ടങ്ങൾക് .200 അടി ഉയരമുള്ള ഈ പാറക്കൂട്ടങ്ങൾ പത്തനംതിട്ടയിലെ പ്രകൃതി ദൃശ്യങ്ങളെ മനോഹരമാക്കുന്നു .ഈ കുന്നിൻ മുകളിൽ ഒരു ക്ഷേത്രം സ്ഥിതി ചെയുന്നു . ഈ പാറയിൽ വനവാസകാലത്ത് ശ്രീ രാമലക്ഷ്മണന്മാർ , സീതാദേവിയും ഒന്നിച്ച് വസിച്ചിരുന്നു എന്നാണ് ഐതിഹ്യം . ചുട്ടിപ്പാറക്ക് നടുവിലെ പുലി പാറയിൽ ഭഗവാൻ മഹാദേവനെയും ഭജിച്ച് ശ്രീരാമൻ വസിച്ച പുലിവാരൻ ഗുഹയും കല്ലുകൊണ്ടുള്ള കട്ടിലും , ഇരിപ്പിടങ്ങളും ഐതിഹ്യ പെരുമ നിലനിർത്തുന്നു .

ശ്രീരാമൻ ആരാധിച്ചിരുന്നതായി കരുതപ്പെടുന്ന ശിവലിംഗം പിൽക്കാലത്ത് സന്യാസിമാർ കണ്ടെത്തുകയും ചുട്ടിപ്പാറയിലെ മഹാദേവ ക്ഷേത്രത്തിൽ പ്രതിഷ്ഠിക്കുകയും ചെയ്തു .പാറക്ക് താഴെയായി ഒരിക്കലും വറ്റാത്ത കിണർ കാണാം .ശ്രീ രാമലക്ഷ്മണന്മാരും സീതാദേവിയും ഇതിൽനിന്ന് ജലമെടുത്തിരുന്നതായി വിശ്വസിക്കുന്നു. ചുട്ടിപ്പാറയിൽ സീത ദേവിയുടെ ചൈതന്യം നിറഞ്ഞ പാറയാണ് ചേലവിരിച്ചാൻ പാറ.ചുട്ടിപ്പാറക്ക് സമീപം ഒഴുകുന്ന അച്ഛൻകോവിലാർ നിന്ന് സ്നാനം കഴിഞ്ഞ് സീതാദേവി വസ്ത്രങ്ങൾ വിരിച്ച പാറയാണ് ചേലവിരിച്ചാൻ എന്ന പേരിൽ അറിയപ്പെട്ടത് .ചുട്ടിപ്പാറയിലെ മറ്റൊരു ആകർഷണമാണ് കാറ്റാടി പാറ .എപ്പോഴും കാറ്റ് വീശുന്ന ഈ പാറയിലാണ് ഹനുമാൻ വസിച്ചിരുന്നതായി കരുതുന്നത് .ആലിലയിൽ ആഗ്രഹങ്ങൾ എഴുതി സമർപ്പിച്ചാൽ ആഗ്രഹസാഫല്യം ഉണ്ടാകുമെന്ന് വിശ്വസിക്കുന്ന ആൽമരവും ചുട്ടിപ്പാറ യുടെ മറ്റൊരു പ്രത്യേകതയാണ് .ശ്രീരാമൻറെ എന്ന് വിശ്വസിക്കപ്പെടുന്ന കാൽപ്പാടുകളും, രഥം ഉരുണ്ടതിൻറെ പാടുകളും ചുട്ടിപറയുടെ പലഭാഗങ്ങളിലും ഉണ്ട് .

ചുട്ടിപ്പാറയിൽ നിന്നാൽ പത്തനംതിട്ട പട്ടണത്തിന്റെ മനോഹരമായ കാഴ്ചകൾ കാണാൻ സാധിക്കും .പത്തനംതിട്ടയിലെ പൈതൃക പ്രാധാന്യമുള്ള ഒന്നാണ് ചുട്ടിപ്പാറ .ധാരാളം രാമായണകഥകൾ ഉറങ്ങികിടക്കുന്നു ചുട്ടിപ്പാറയിൽ.

പ്രത്യേക അറിയിപ്പ്: കോവിഡ് മഹാമാരിയുടെ രണ്ടാം വരവിന്റെ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് തത്വമയി ന്യൂസ് അഭ്യർത്ഥിക്കുന്നു. ഓർക്കുക ഒന്നിച്ചു നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. “സർക്കാർ നിർദ്ദേശങ്ങൾ പാലിക്കാം, നമുക്ക് മഹാമാരിയെ ഒന്നിച്ചു നേരിടാം”. വാക്സിന് എടുത്തും, സാമൂഹിക അകലം പാലിച്ചും, മാസ്ക് ധരിച്ചും ഈ മഹാമാരിയെ നമുക്ക് എത്രയുംവേഗം വേരോടെ പിഴുതെറിയാം. #BreakTheChain #CovidBreak #IndiaFightsCorona

Related Articles

Latest Articles