Thursday, May 2, 2024
spot_img

ഹൈന്ദവ സമൂഹത്തിലെ നായാടി മുതൽ നമ്പൂതിരിവരെയുള്ള എല്ലാവരും പരസ്പരം ഒന്നിച്ചു നിൽക്കണമെന്ന മനുഷ്യമഹത്വത്തിന്റെ ഉന്നതമായ ചിന്ത സമൂഹത്തിന് മുന്നിൽ മുന്നോട്ട് വച്ച മഹാവ്യക്തിത്വത്തിനുടമ ! ജഗദ്ഗുരു സ്വാമി സത്യാനന്ദ സരസ്വതി സമാധി ദിനം

ഹൈന്ദവ സമൂഹത്തിലെ നായാടി മുതല്‍ നമ്പൂതിരിവരെയുള്ള എല്ലാവരും പരസ്പരം ഒന്നിച്ചു നില്‍ക്കണമെന്ന മനുഷ്യമഹത്വത്തിന്റെ ഉന്നതമായ ചിന്ത സമൂഹത്തിന് മുന്നിൽ പങ്കുവച്ച മഹാവ്യക്തിത്വത്തിനുടമയും തിരുവനന്തപുരം ചേങ്കോട്ടുകോണം ശ്രീരാമദാസ ആശ്രമം മഠാധിപതിയായിരുന്ന ജഗദ്ഗുരു സ്വാമി സത്യാനന്ദ സരസ്വതിയുടെ സമാധി ദിനം ആചരിച്ച് ആദ്ദേഹത്തിന്റെ ലോകമെമ്പാടുമുള്ള ശിഷ്യർ.

തിരുവനന്തപുരം ജില്ലയിൽ അണ്ടൂർകോണം വില്ലേജിൽ മംഗലത്ത് ഭവനത്തിൽ മാധവൻപിള്ളയുടെയും തങ്കമ്മയുടെയും രണ്ടാമത്തെ പുത്രനായി 1935 സെപ്റ്റംബർ 22 നാണ് സ്വാമിജി ജനിക്കുന്നത്. ശേഖരൻ നായർ എന്നായിരുന്നു പൂർവാശ്രമത്തിലെ നാമം. പോത്തൻകോട് എൽ.പി സ്കൂൾ , കൊയ്ത്തൂർകോണം ഈശ്വര വിലാസം യു.പി സ്കൂൾ , കണിയാപുരം മുസ്ലിം ഹൈസ്കൂൾ , തിരുവനന്തപുരം മഹാത്മാഗാന്ധി കോളേജ് , ഗവ. ട്രെയിനിംഗ് കോളേജ് എന്നിവിടങ്ങളിൽ വിദ്യാഭ്യാസം പൂർത്തിയാക്കി. സാമ്പത്തികശാസ്ത്രം,ചരിത്രം എന്നിവയിൽ ബിരുദങ്ങൾ അദ്ദേഹം കരസ്ഥമാക്കി. പഠനം പൂർത്തിയാക്കിയതിനു ശേഷം കുറച്ചു നാൾ അദ്ദേഹം തുണ്ടത്തിൽ മാധവ വിലാസം സ്കൂളിൽ അധ്യാപകനായി ജോലി നോക്കിയിട്ടുണ്ട് . ലോകത്തിലെ തന്നെ ഹൈന്ദവ സമുഹത്തെ ഏകീകരിച്ച് ഒരു കുടക്കീഴിൽ അണിനിരത്തുവാൻ വേണ്ടി സ്വാമി സത്യാനന്ദ സരസ്വതികളുടെ നേതൃത്വത്തിൽ 53 ഹിന്ദു സംഘടനകളെ ഉൾപ്പെടുത്തി രൂപം കൊണ്ട പ്രസ്ഥാനമാണു ഹിന്ദു ഐക്യവേദി. ഹിന്ദുവിന് എതിരെയുള്ള ഒരു ചെറിയ ആക്രമണം പോലും ചോദ്യം ചെയ്യപ്പെടാതെ പോകരുതെന്നും, അവയെ ശക്തമായി ചെറുത്ത് തോൽപ്പിക്കണമെന്നും ഹിന്ദു ഐക്യവേദി സ്ഥാപക ചെയര്മാന് സ്ഥാനം ഏറ്റെടുത്തു കൊണ്ട് സ്വാമിജി പ്രഖ്യാപിച്ചു.

നിരീശ്വരവാദവും ഹൈന്ദവവിരുദ്ധതയും മുഖമുദ്രയാക്കിയ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനങ്ങളും മതപരിവര്‍ത്തനവും ഹിന്ദു വിരുദ്ധ പ്രചാരണവും ഏകദൈവവിശ്വാസികളും ഒക്കെ ഒന്നിച്ച് ഒറ്റക്കെട്ടായി ഹിന്ദു സമൂഹത്തിന്റെ സ്വത്വത്തെ കവര്‍ന്നെടുക്കാന്‍ ശ്രമിച്ച ഒരു കാലഘട്ടത്തിലായിരുന്നു സ്വാമികളുടെ പ്രവർത്തനം കേരളത്തിന്റെ ഹൃദയഭൂമിയെ ഇളക്കിമറിച്ചത്. ആലസ്യത്തിലാണ്ടുപോയ ഹൈന്ദവ സമൂഹത്തിന്റെ ഉണര്‍ത്തുപാട്ടായിരുന്നു സ്വാമിയുടെ വാക്കുകളെന്ന് ഇന്നും ലോകം പറയുന്നു.

നായാടിമുതല്‍ നമ്പൂതിരിവരെയുള്ള ഹൈന്ദവസമൂഹം പരസ്പരം ആലിംഗനം ചെയ്തുനില്‍ക്കുന്ന മനുഷ്യമഹത്വത്തിന്റെ ഉന്നതമായ ചിന്ത അദ്ദേഹം പങ്കുവച്ചപ്പോള്‍ അത് കേരളത്തിന്റെ ഹൈന്ദവ മുന്നേറ്റ ചരിത്രത്തില്‍ നാഴികക്കല്ലായി. ഗുരുകടാക്ഷത്തിന്റെ അപൂര്‍വധന്യത ആവോളം ഏറ്റുവാങ്ങിയ സ്വാമി തന്റേതായതെല്ലാം ഹൈന്ദവ സമൂഹത്തിനായി സമര്‍പ്പിക്കുകയായിരുന്നു. ഒരേ സമയം ജ്ഞാനയോഗിയും കര്‍മയോഗിയുമായ ഒരു സംന്യാസി ശ്രേഷ്ഠനായിരുന്നു സത്യാനന്ദ സരസ്വതി. അദ്ദേഹത്തിന്റെ ജീവിതകാലയളവിലെ പകുതിയിലേറെയും കേരളത്തിലെയും ഭാരതത്തിലെയും ഹിന്ദുസമൂഹത്തെ ഉണര്‍ത്തുന്നതിനുള്ള അവിശ്രമമായ കര്‍മതപസായിരുന്നു.

ശ്രീരാമോപാസനയിലൂടെ ആത്മാരാമനായി മാറിയ ശ്രീ നീലകണ്ഠഗുരുപാദരാണ് സ്വാമിജിയുടെ ഗുരു. അഗാധമായ ശാസ്ത്രജ്ഞാനത്തിന്റെ വെളിച്ചത്തിലാണ് അദ്ദേഹം ആദ്ധ്യാത്മിക സമസ്യകള്‍ക്ക് ഉത്തരം തേടിയത്. ശാസ്ത്രത്തിന്റെ അന്വേഷണത്തിന് വഴിമുട്ടുമ്പോള്‍ അവിടെ വഴിവിളക്കായി പ്രകാശിക്കുന്നത് ഉപനിഷത് ദര്‍ശനങ്ങളാണെന്നും സ്വാമിജി പരോക്ഷമായി പറഞ്ഞുവച്ചു.

Related Articles

Latest Articles