Sunday, June 16, 2024
spot_img

വീണ്ടും വിവാദത്തിൽ അകപ്പെട്ട് മന്ത്രി; ജയിലിൽ കഴിയുന്ന ആം ആദ്മി പാർട്ടി മന്ത്രി സത്യേന്ദർ ജെയിന് മസാജ് ചെയ്തയാൾ ബലാത്സംഗക്കേസിൽ പ്രതി,സിസിടിവി ദൃശ്യങ്ങൾ പുറത്ത്

ന്യൂഡൽഹി: ആം ആദ്മി പാർട്ടിയുടെ ജയിലിൽ കഴിയുന്ന മന്ത്രി സത്യേന്ദർ ജെയിൻ വീണ്ടും വിവാദത്തിൽ അകപ്പെട്ടു.മന്ത്രി സത്യേന്ദർ ജെയിന് മസാജ് ചെയ്തയാൾ ബലാത്സംഗക്കേസിൽ പ്രതിയാണെന്ന് തെളിയിക്കുന്ന സിസിടിവി ദൃശ്യങ്ങൾ പുറത്തായി. സിസിടിവി ദൃശ്യങ്ങളിൽ കാണുന്നയാൾ ഫിസിയോതെറാപ്പിസ്റ്റല്ലെന്നും പോക്സോ ആക്ട് 6, ഐപിസി 376, 506, 509 എന്നീ വകുപ്പുകൾ ചുമത്തിയ ബലാത്സംഗക്കേസിലെ തടവുകാരനാണെന്നും തിഹാർ ജയിൽ വൃത്തങ്ങൾ ചൊവ്വാഴ്ച സ്ഥിരീകരിച്ചു.മന്ത്രിക്ക് തിഹാർ ജയിലിൽ മസാജ് ചെയ്‌ത്‌ കൊടുക്കുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ ചോർന്നിരുന്നു.റിപ്പോർട്ടുകൾ പ്രകാരം, ഇയാൾക്ക് ഒരു മൊബൈൽ ഫോണും ഉണ്ടായിരുന്നു, നിയമവിരുദ്ധ പ്രവർത്തനങ്ങൾ ക്യാമറകളിൽ പകർത്താതിരിക്കാൻ സെൽ ബെഡ്ഷീറ്റ് കൊണ്ട് മറച്ചിരുന്നു.

58 കാരനായ ഡൽഹി മന്ത്രിയെ മെയ് 30 ന് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്തിരുന്നു. 2017 ഓഗസ്റ്റ് 24 ന് സിബിഐ രജിസ്റ്റർ ചെയ്ത പ്രഥമ വിവര റിപ്പോർട്ടിന്റെയും എഫ്‌ഐആറിന്റെയും അടിസ്ഥാനത്തിലാണ് അന്വേഷണ ഏജൻസി കള്ളപ്പണം വെളുപ്പിക്കലിൽ അന്വേഷണം ആരംഭിച്ചത്.ഡൽഹിയിലെ തിഹാർ ജയിലിനുള്ളിലെ വിഐപി സംസ്കാരം ഒരു സാധാരണ രീതിയായി തുടരുകയാണ്. അടുത്തിടെ നവംബറിൽ, കോടികളുടെ അഴിമതിക്കേസിൽ ജയിലിനുള്ളിൽ കഴിയുന്ന സുകേഷ് ചന്ദ്രശേഖർ ആഡംബര ആനുകൂല്യങ്ങൾ ആസ്വദിക്കുന്നതിന്റെ സിസിടിവി ദൃശ്യങ്ങളും പുറത്തുവന്നിരുന്നു.

Related Articles

Latest Articles