Thursday, May 23, 2024
spot_img

തലസ്ഥാനത്ത് എസ്‌ഐ പരീക്ഷ നടക്കുന്ന കേന്ദ്രത്തിൽ പൊട്ടിത്തെറി;പത്തോളം മൊബൈൽ ഫോണുകളും ബാഗുകളും കത്തി നശിച്ചു;അന്വേഷണം

തിരുവനന്തപുരം: എസ്‌ഐ പരീക്ഷ നടക്കുന്ന കേന്ദ്രത്തിൽ പൊട്ടിത്തെറി.ചാല തമിഴ് സ്‌കൂളിലാണ് പൊട്ടിത്തെറിയുണ്ടാത്.രാവിലെയായിരുന്നു സംഭവം.പത്തോളം മൊബൈൽ ഫോണുകളും ബാഗുകളും കത്തി നശിച്ചു.

ക്ലോക്ക് റൂമിൽ സൂക്ഷിച്ചിരുന്ന ഏതെങ്കിലും മൊബൈൽ പൊട്ടിത്തെറിച്ചതാകാം സ്‌ഫോടനത്തിന് കാരണമെന്നാണ് നിഗമനം.പിഎസ് സി പരീക്ഷയെഴുതാൻ വന്നവരുടെ ഏഴ് സ്മാർട്ട് ഫോണുകളും ബാഗുകളുമാണ് കത്തി നശിച്ചത്. അഗ്നിശമന സേനയെത്തിയാണ് തീയണച്ചത്. സംഭവത്തിൽ അന്വേഷണം തുടരുകയാണെന്ന് പോലീസ് അറിയിച്ചു.

Related Articles

Latest Articles