Tuesday, May 7, 2024
spot_img

ഐസ് വെള്ളത്തിൽ കഴുത്തറ്റം മുങ്ങി കിടന്ന ജാക്കിനെ റോസിന് രക്ഷിക്കാമായിരുന്നു! ; ടൈറ്റാനിക് ക്ലൈമാക്സിന് വിശദീകരണവുമായി ജെയിംസ് കാമറൂൺ

ടൊറന്റോ : ടൈറ്റാനിക് കപ്പൽ മുങ്ങിത്താണ അറ്റ്ലാന്റിക് സമുദ്രത്തിലെ തണുപ്പുള്ള ഐസ് വെള്ളത്തിൽ മരപ്പലകയിൽ പൊങ്ങിക്കിടന്ന റോസിന് ജാക്കിനെ രക്ഷിക്കാമായിരുന്നില്ലേ ?
ടൈറ്റാനിക് സിനിമയുടെ അവസാനം നായകനായ ജാക്കിനെ കൊന്ന ക്രൂരനായ സംവിധായകനെന്നു കേട്ടു മടുത്ത ജയിംസ് കാമറൂൺ ഇപ്പോഴിതാ അതിനൊരു ശാസ്ത്രീയ വിശദീകരണവുമായി വന്നിരിക്കുന്നു. ഫെബ്രുവരിയിലെ വാലന്റൈൻസ് വാരാന്ത്യത്തിൽ പുറത്തിറങ്ങുന്ന ടൈറ്റാനിക് 4കെ പതിപ്പിനൊപ്പം റിലീസ് ചെയ്യാനിരിക്കുന്ന ഡോക്യുമെന്ററിയിലാണിത് പറയുന്നത്. അറ്റ്ലാന്റിക്കിലെ തണുത്തുറഞ്ഞ വെള്ളത്തിൽ കഴുത്തറ്റം മുങ്ങി നിൽക്കേണ്ടിവരുന്ന ഒരാൾ മരണപ്പെടുമെന്നാണ് അതേ സാഹചര്യം പുനഃസൃഷ്ടിച്ച് ഫൊറൻസിക് വിദഗ്ധരുടെ സഹായത്തോടെ നടത്തിയ പരീക്ഷണത്തിൽ അദ്ദേഹം വ്യക്തമാക്കുന്നത്.

1997ൽ പുറത്തിറങ്ങിയ ടൈറ്റാനിക് സിനിമയിലെ കേന്ദ്രകഥാപാത്രങ്ങളായ ജാക്ക് ( ലിയനാഡൊ ഡികാപ്രിയോ)– റോസ് (കേറ്റ് വിൻസ്‌ലറ്റ്) എന്നിവരുടെ അതെ ശരീരഭാരം ഉള്ള 2 പേരെ ഉപയോഗിച്ച് സെൻസറുകളുടെ സഹായത്തോടെയാണ് പരീക്ഷണം നടത്തിയത്. ഇരുവരെയും രക്ഷപ്പെടുത്താൻ പല മാർഗങ്ങൾ നോക്കിയെങ്കിലും എങ്ങനെയൊക്കെ ശ്രമിച്ചാലും ഒരാൾ മാത്രമേ രക്ഷപ്പെടൂ എന്നാണു ശാസ്ത്രീയമായി തെളിഞ്ഞത്.

പുതിയ ചിത്രമായ ‘അവതാർ: ദ് വേ ഓഫ് വാട്ടർ’ പ്രമോഷനുമായി ബന്ധപ്പെട്ട് ടൊറൊന്റോ സ്റ്റാറിനു നൽകിയ അഭിമുഖത്തിൽ, ടൈറ്റാനിക് പ്രണയ,ത്യാഗങ്ങളുടെ കഥയാണെന്നും ജെയിംസ് കാമറൂൺ വ്യക്തമാക്കി ..

Related Articles

Latest Articles