ലക്‌നൗ: യുപിയിൽ പിടിയിലായ അല്‍ ഖ്വായ്ദ ഭീകരരെ രക്ഷപ്പെടുത്താന്‍ ഇസ്ലാമിക സംഘടനയുടെ തന്ത്രപരമായ നീക്കം. പിടിയിലായ ഭീകരരെ വിചിത്ര വാദമുയര്‍ത്തി രക്ഷപ്പെടുത്താനാണ് സംഘടന നീക്കങ്ങൾ നടത്തിക്കൊണ്ടിരിക്കുന്നത്. ഭീകരവാദത്തെ മുസ്ലിം യുവാക്കളുടെ ജീവിതം ഇല്ലാതാക്കാനുള്ള ആയുധമാക്കുകയാണ് എന്ന ആരോപണമുയര്‍ത്തി രംഗത്തെത്തിയിരിക്കുന്നത് ഇസ്ലാമിക സംഘടനയായ ജാമിയത്ത് ഉലമ-ഇ-ഹിന്ദാണ്. ഉത്തര്‍പ്രദേശില്‍ പിടിയിലായ അല്‍ ഖ്വായ്ദ തീവ്രവാദികളെ രക്ഷപ്പെടുത്താന്‍ ശ്രമിക്കുമെന്ന് സംഘടന വെളിപ്പെടുത്തി.
അതേസമയം തീവ്രവാദികളായ രണ്ട് പ്രതികൾക്ക് നിയമ സഹായം നൽകുമെന്ന് ജമിയത്ത് ഉലമ-ഇ-ഹിന്ദ് മേധാവി മൗലാന അർഷാദ് മദാനി വ്യക്തമാക്കി. മുസ്ലീം യുവാക്കളുടെ ജീവിതം നശിപ്പിക്കാൻ തീവ്രവാദത്തെ ആയുധമായി ഉപയോഗിക്കുന്ന പ്രക്രിയ തുടരുകയാണെന്നും അർഷാദ് ആരോപിച്ചു. നിരപരാധികളായ മുസ്ലിങ്ങളെ മോചിപ്പിക്കുന്നതുവരെ ഞങ്ങളുടെ നിയമസമരം തുടരുമെന്നും മൗലാന അർഷാദ് മദാനി പറഞ്ഞു. അതോടൊപ്പം അന്വേഷണ ഏജൻസികളെയും ഇയാൾ പുച്ഛിച്ചു തള്ളി. പോലീസും അന്വേഷണ ഏജൻസികളും തങ്ങളുടെ മതത്തെ അടിസ്ഥാനമാക്കി മുസ്ലീങ്ങൾക്കെതിരെ പ്രവർത്തനങ്ങൾ നടത്തുന്നുണ്ടെന്നും നിയമപോരാട്ടത്തെ യുക്തിസഹമായി അവസാനിപ്പിക്കുമെന്നും മൗലാന മദാനി അവകാശപ്പെട്ടു.
എന്നാൽ അറസ്റ്റിലായ ഭീകരരിൽ ഒരാളുടെ പിതാവ് ജാമിയത്ത് ഉലമ-ഇ-ഹിന്ദിന് നിയമ സഹായം തേടി കത്തെഴുതിയിരുന്നുവെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. തൽഫലമായി, ഉത്തർപ്രദേശ് എടിഎസ് അറസ്റ്റ് ചെയ്ത രണ്ട് ഭീകരവാദികൾക്ക് നിയമ സഹായം നൽകാൻ ജാമിയത്ത് ഉലമ-ഇ-ഹിന്ദിന്റെ നിയമ സഹായ സമിതി പ്രസിഡന്റ് ഗുൽസാർ അസ്മി തീരുമാനിക്കുകയായിരുവെന്നും സൂചനകളുണ്ട്. പുറത്തുവരുന്ന റിപ്പോർട്ടുകൾ അനുസരിച്ച്, ജാമിയത്തിന്റെ അഭിഭാഷകൻ ഫുർകാൻ ഖാൻ രണ്ട് അൽ-ക്വയ്ദ ഭീകരർക്കായി വാദിക്കാൻ കോടതിയിൽ എത്തുമെന്നാണ് സൂചന. മുതിർന്ന അഭിഭാഷകൻ മുഹമ്മദ് ഷോയിബും, തീവ്രവാദ പ്രതികൾക്ക് നിയമ സഹായം നൽകണമെന്ന് ജാമിയത്ത് ഉലമയോട് അഭ്യർത്ഥിച്ചിട്ടുണ്ടെന്നും റിപ്പോർട്ടുകളുണ്ട്.
പ്രത്യേക അറിയിപ്പ്: കോവിഡ് മഹാമാരിയുടെ രണ്ടാം വരവിന്റെ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് തത്വമയി ന്യൂസ് അഭ്യർത്ഥിക്കുന്നു. ഓർക്കുക ഒന്നിച്ചു നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. “സർക്കാർ നിർദ്ദേശങ്ങൾ പാലിക്കാം, നമുക്ക് മഹാമാരിയെ ഒന്നിച്ചു നേരിടാം”. വാക്സിന് എടുത്തും, സാമൂഹിക അകലം പാലിച്ചും, മാസ്ക് ധരിച്ചും ഈ മഹാമാരിയെ നമുക്ക് എത്രയുംവേഗം വേരോടെ പിഴുതെറിയാം. #BreakTheChain #CovidBreak #IndiaFightsCorona

