Saturday, June 15, 2024
spot_img

ശനി, ഞായർ ദിവസങ്ങളിൽ മാത്രമെ കൊറോണ വരുള്ളോ? എല്ലാ ദിവസവും കടകൾ തുറക്കുമെന്ന് വ്യാപാരികൾ

തിരുവനന്തപുരം: ശനി, ഞായർ ദിവസങ്ങളിൽ മാത്രമേ കൊറോണ വരുകയുള്ളോ എന്ന ചോദ്യവുമായി വ്യാപാരികൾ. 700 ദിവസം പൂട്ടിയിട്ടു, ശനി, ഞായർ ദിവസങ്ങളിലും പൂട്ടിയിട്ടിട്ട് എന്ത് കാര്യമുണ്ടായെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി പ്രസിഡൻ്റ് ടി നസീറുദ്ദീൻ ചോദിച്ചു. വ്യാപാരികളും മുഖ്യമന്ത്രിയുമായുള്ള ചർച്ച ഇന്ന് ഉച്ചയ്ക്ക് മൂന്നരയ്ക്ക് നടക്കും. മുഖ്യമന്ത്രിയുമായുള്ള ചർച്ചയ്ക്ക് ശേഷം തുടർനിലപാട് സ്വീകരിക്കാൻ വ്യാപാരി വ്യവസായി ഏകോപനസമിതിയുടെ സെക്രട്ടറിയേറ്റ് യോഗവും ഇന്ന് തിരുവനന്തപുരത്ത് ചേരുമെന്നാണ് വിവരം.

പെരുന്നാൾ കണക്കിലെടുത്ത് കടകൾ എല്ലാ ദിവസവും തുറക്കണമെന്നാണ് വ്യാപാരികളുടെ ആവശ്യം. ഇവയടക്കം ചില ഇളവുകൾ സർക്കാർ നൽകാൻ സാധ്യതയുണ്ട്. ഇതുസംബന്ധിച്ച് ചർച്ചയ്ക്ക് ശേഷം അന്തിമതീരുമാനമാകും. എന്നാൽ തെറ്റിദ്ധാരണ ചർച്ച നടത്തി മാറ്റുമെന്ന് പറഞ്ഞ വ്യാപാരി നേതാവ് മുൻ സമരങ്ങളെയും ഓർമ്മിപ്പിച്ചു. വ്യാപാരി പ്രതിഷേധത്തിൽ സർക്കാരുകൾ വീണിട്ടുണ്ടെന്നും നാൽപ്പത് വർഷമായി ഈ സംഘടന ഇവിടെയുണ്ടെന്നും നസീറുദ്ദീൻ പറഞ്ഞു.

പ്രത്യേക അറിയിപ്പ്: കോവിഡ് മഹാമാരിയുടെ രണ്ടാം വരവിന്റെ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് തത്വമയി ന്യൂസ് അഭ്യർത്ഥിക്കുന്നു. ഓർക്കുക ഒന്നിച്ചു നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. “സർക്കാർ നിർദ്ദേശങ്ങൾ പാലിക്കാം, നമുക്ക് മഹാമാരിയെ ഒന്നിച്ചു നേരിടാം”. വാക്സിന് എടുത്തും, സാമൂഹിക അകലം പാലിച്ചും, മാസ്ക് ധരിച്ചും ഈ മഹാമാരിയെ നമുക്ക് എത്രയുംവേഗം വേരോടെ പിഴുതെറിയാം. #BreakTheChain #CovidBreak #IndiaFightsCorona

Related Articles

Latest Articles