Sunday, May 12, 2024
spot_img

ഭീകരരെ കുറിച്ച് വിവരങ്ങൾ നൽകുന്നവർക്ക് പാരിതോഷികം പ്രഖ്യാപിച്ച് ജമ്മുകശ്മീർ പോലീസ്,സ്കൂളുകൾ, മുസ്ലീം പള്ളി എന്നിവിടങ്ങളിലെ ഭീകരപ്രവർത്തന വിവരം നൽകുന്നവർക്കും പാരിതോഷികം

ശ്രീന​ഗർ: ഭീകരരെ കുറിച്ച് വിവരങ്ങൾ നൽകുന്നവർക്ക് പാരിതോഷികം പ്രഖ്യാപിച്ച് ജമ്മുകശ്മീർ പോലീസ്. ഒരു ലക്ഷം രൂപ മുതൽ 12.5 ലക്ഷം രൂപ വരെയാണ് കശ്മീർ പോലീസ് പരിതോഷികം പ്രഖ്യാപിച്ചിരിക്കുന്നത്. ഭീകരരുടെ സാന്നിധ്യം, മയക്കുമരുന്ന് കടത്ത്, ആയുധങ്ങളുടെ ഉപയോ​ഗം എന്നിവയെ കുറിച്ച് വിവരങ്ങൾ നൽകുന്നവർക്കാണ് പാരിതോഷികം നൽകുന്നത്.

ആയുധങ്ങൾ, നിരോധിത വസ്തുക്കൾ, മയക്കുമരുന്ന് എന്നിവ കടത്തുന്നവരെ കുറിച്ച് വിവരങ്ങൾ നൽകിയാൽ അ‍ഞ്ച് ലക്ഷം രൂപയും അതിർത്തി കടന്ന് ഡ്രോണുകൾ വരുന്നതുമായി ബന്ധപ്പെട്ട് വിവരങ്ങൾ നൽകിയാൽ മൂന്ന് ലക്ഷം രൂപയും പാരിതോഷികം പ്രഖ്യാപിച്ചിട്ടുണ്ട്.

പാകിസ്താൻ ഭീകരർ ‌ബന്ധം പുലർത്തുന്നവരെ കുറിച്ച് വിവരങ്ങൾ നൽകുന്നവർക്ക് രണ്ട് ലക്ഷം രൂപയും പാരിതോഷികം നൽകും. കൂടാതെ, മുസ്ലീം പള്ളികൾ, മദ്രസകൾ, സ്‌കൂളുകൾ, കോളേജുകൾ എന്നിവ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ഭീകരവാദ സംഘടനകളെ കുറിച്ച് വിവരങ്ങൾ നൽകുന്നവർക്ക് രണ്ട് ലക്ഷം രൂപ നൽകുമെന്നും കശ്മീർ പോലീസ് അറിയിച്ചു.

Related Articles

Latest Articles