കശ്മീരില്‍ ഇന്ത്യന്‍ സൈനികര്‍ക്കു നേരെ നടന്ന ഭീകരാക്രമണത്തില്‍ പാക് പ്രധാനമന്ത്രിക്ക് നേരെ ഇന്ത്യക്കാരുടെ പ്രതിഷേധവും ദു:ഖവും അണപൊട്ടി. പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍റെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലാണ് ഇന്ത്യക്കാര്‍ തങ്ങളുടെ രോഷം പ്രകടിപ്പിച്ചത്. തികച്ചും ശക്തവും രൂക്ഷവുമായ ഭാഷയിലാണ് മലയാളികള്‍ ഉള്‍പ്പടെയുള്ളവര്‍ ഇമ്രാന്‍ ഖാന്‍റെ ഔദ്യോഗിക ഫേസ്ബുക്ക് പേജില്‍ പ്രതികരിക്കുന്നത്.

പാകിസ്ഥാന്‍ സര്‍ക്കാരിന്‍റെ ഔദ്യോഗിക പരിപാടിയുടെ ഫോട്ടോ പങ്കുവെച്ച പ്രധാനമന്ത്രിയുടെ പോസ്റ്റിന് താഴെയാണ് ഇന്ത്യക്കാര്‍ തങ്ങളുടെ രോഷപ്രകടനം നടത്തുന്നത്.