J&K's Kulgam

ദില്ലി: കശ്മീരിൽ പാക് ഭീരസംഘടനയായ ജെയ്ഷെ മുഹമ്മദ് നടത്തിയ ഭീകരാക്രമണത്തില്‍ വീരമൃത്യു വരിച്ച ധീരജവാന്മാരുടെ എണ്ണം 44 ആയി. പാകിസ്ഥാൻ സഹായത്തോടെയാണ് ഭീകരര്‍ ആക്രമണം നടത്തിയതെന്നാണ് പ്രാഥമിക നിഗമനം. കശ്മീരിലുണ്ടായ പാക് ഭീകരതയ്ക്കെതിരെ ഒറ്റക്കെട്ടായി നിലകൊള്ളുമെന്ന് രാഷ്ട്രപതി രാംനാഥ് കോവിന്ദ് പ്രതികരിച്ചു.

അതേസമയം, ഇന്ത്യയുടെ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലുമായി പ്രധാനമന്ത്രി നരേന്ദ്രമോദി ചര്‍ച്ച നടത്തിയതായാണ് പുറത്തുവരുന്ന വിവരം. സൈനികർക്കു നേരെയുണ്ടായ ആക്രമണം നിന്ദ്യവും ക്രൂരവുമാണെന്ന് പ്രധാനമന്ത്രി പറഞ്ഞു. ഈ ക്രൂരകൃത്യത്തെ ശക്തമായി അപലപിക്കുന്നതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. നമ്മുടെ ധീരജവാന്മാരുടെ ജീവത്യാഗം വെറുതെയാവില്ല എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഭീകരർക്ക് ശക്തമായ തിരിച്ചടി നൽകുമെന്ന് കേന്ദ്രമന്ത്രി അരുൺ ജെയ്റ്റ്‌ലിയും പ്രതികരിച്ചു.