Friday, October 2, 2026

വേങ്ങൂരിൽ വീണ്ടും മഞ്ഞപ്പിത്ത മരണം !​ ഗുരുതരാവസ്ഥയിൽ ചികിത്സയിലായിരുന്ന യുവതി മരിച്ചു; വേങ്ങൂർ, മുടക്കുഴ പഞ്ചായത്തിലെ 240-ഓളം പേർക്ക് രോഗബാധയുണ്ടായത് ജല അതോറിറ്റിയുടെ കുടിവെള്ളത്തിലൂടെ

വേങ്ങൂരിൽ മഞ്ഞപ്പിത്തം ബാധിച്ച് വീണ്ടും മരണം. ​രോഗം ബാധിച്ച് ഗുരുതരാവസ്ഥയിലായിരുന്ന വേങ്ങൂർ കൈപ്പിള്ളി പുതുശ്ശേരി വീട്ടിൽ അഞ്ജന ചന്ദ്രൻ (28) ആണ് മരിച്ചത്. കഴിഞ്ഞ 75 ദിവസത്തിലധികമായി ​വെന്റിലേറ്ററിൽ ചികിത്സയിലായിരുന്നു. ഇതോടെ വേങ്ങൂർ പഞ്ചായത്തിൽമാത്രം മഞ്ഞപ്പിത്തം ബാധിച്ച് മരിച്ചവരുടെ എണ്ണം മൂന്നായി. സർക്കാർ സഹായം ലഭിക്കാത്തതിനെ തുടർന്ന് നാട്ടുകാരിൽ നിന്നടക്കം ധനസമാഹരണം നടത്തിയാണ് ചികിത്സക്കായുള്ള പണം കണ്ടെത്തിയിരുന്നത്.

ജല അതോറിറ്റിയുടെ കുടിവെള്ളം ഉപയോഗിച്ചതിനെ തുടർന്ന് വേങ്ങൂർ, മുടക്കുഴ പഞ്ചായത്തിലെ 240-ഓളം പേർക്ക് മഞ്ഞപ്പിത്തബാധ സ്ഥിരീകരിച്ചിരുന്നു. മരിച്ച അഞ്ജനയുടെ ഭർത്താവ്, ഭർതൃസഹോദരൻ എന്നിവരും രോഗബാധിതരായി ബാധിച്ച് ചികിത്സയിലായിരുന്നു.

Related Articles

Latest Articles