Monday, May 27, 2024
spot_img

ജെഎന്‍യു സമരം; പൊതുമുതല്‍ നശിപ്പിച്ചതിന് വിദ്യാര്‍ത്ഥികള്‍ക്കെതിരെ കേസെടുത്തു

ദില്ലി: പൊതുമുതല്‍ നശിപ്പിച്ചതിന് ജവഹര്‍ലാല്‍ നെഹ്‌റു യൂണിവേഴ്‌സിറ്റിയിലെ വിദ്യാര്‍ഥികള്‍ക്കെതിരെ പൊലീസ് കേസെടുത്തു. ജെഎന്‍യു അധികൃതരുടെ പരാതിയിലാണ് നടപടി. കഴിഞ്ഞ ദിവസം നടന്ന പ്രതിഷേധത്തിനിടെ വിദ്യാര്‍ത്ഥികള്‍ ക്യാമ്പസിനുള്ളിലെ സ്വാമി വിവേകാനന്ദന്റെ പ്രതിമയും വൈസ് ചാന്‍സലറുടെ ഓഫീസും അലങ്കോലമാക്കി എന്നാണ് പരാതി.

സംഭവവുമായി ബന്ധപ്പെട്ട് ഏഴ് വിദ്യാര്‍ത്ഥികളെ തിരിച്ചറിഞ്ഞതായി പൊലീസ് അറിയിച്ചു. ദൃശ്യങ്ങള്‍ പരിശോധിച്ച ശേഷം കൂടുതല്‍ വിദ്യാര്‍ഥികള്‍ക്കെതിരെ നടപടി ഉണ്ടാകും. സമരം തകര്‍ക്കാനുള്ള അധികൃതരുടെ ആസൂത്രിത ശ്രമത്തിന്റെ ഭാഗമായാണ് പരാതി എന്നാണ് വിദ്യാര്‍ത്ഥികളുടെ നിലപാട്.

ഫീസ് വര്‍ധന പിന്‍വലിക്കണമെന്ന ആവശ്യത്തിന്‍ മേല്‍ ജെഎന്‍യുവിലെ വിദ്യാര്‍ത്ഥികള്‍ കഴിഞ്ഞ 22 ദിവസമായി സമരം നടത്തുകയാണ്. അഡ്മിനിസ്‌ട്രേറ്റീവ് ബ്ലോക്ക് ഉപരോധിച്ച വിദ്യാര്‍ത്ഥികള്‍ സമീപത്തുണ്ടായിരുന്ന സ്വാമി വിവേകാനന്ദന്റെ പ്രതിമയ്ക്ക് സമീപം ചായം വരച്ച് പ്രതിഷേധിച്ചിരുന്നു.

Related Articles

Latest Articles