Saturday, October 24, 2026

ജോലി വാഗ്ദാനം ചെയ്ത് 1.22 കോടി തട്ടിയ കേസ്; യുവതി അറസ്റ്റിൽ

ചേര്‍ത്തല: ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പു നടത്തിയ കേസില്‍ യുവതി പിടിയിലായി. തിരുവനന്തപുരം സ്വദേശിനി ഇന്ദു ഷാരോണിനെയാണ് ചേര്‍ത്തല പോലീസ് അറസ്റ്റ് ചെയ്തത്.

പൊതുമേഖലാ സ്ഥാപനങ്ങളിലടക്കം ജോലി വാഗ്ദാനം ചെയ്ത് ഒരു കോടിയിലധികം രൂപ തട്ടിപ്പു നടത്തിയെന്ന പരാതിയിലാണ് അറസ്റ്റ്. മുന്‍ മന്ത്രിയായിരുന്ന വി.എസ്.ശിവകുമാറിന്റെ പി.എ വാസുദേവന്‍നായരുടെ മകളാണ് ഇന്ദുവെന്നും ഇവരുടെ ഭര്‍ത്താവ് ഷാരോണ്‍ മണ്ണഞ്ചേരിയില്‍ കൊലപാതക കേസില്‍ പ്രതിയാണെന്നും പോലീസ് പറഞ്ഞു.

37 പരാതികളാണ് ഇവര്‍ക്കെതിരെ ഇതുവരെ ലഭിച്ചത്. പണം തട്ടിപ്പില്‍ ഇടനിലക്കാരനായ ആളടക്കം പിടിയിലുണ്ടെന്നാണ് വിവരം. സംഭവത്തെക്കുറിച്ച്‌ കൂടുതല്‍ വിവരങ്ങള്‍ അന്വേഷിച്ച്‌ വരുന്നതായി ചേര്‍ത്തല പോലീസ് പറഞ്ഞു.

Related Articles

Latest Articles