Sunday, May 12, 2024
spot_img

ഹിറ്റടിച്ച് സംയുക്ത ചിത്രം വിരൂപാക്ഷ;രണ്ടുദിവസത്തിനുള്ളിൽ നേടിയത് 28 കോടിയിലധികം രൂപ

മലയാള സിനിമയിലെ യുവനടിമാരിൽ പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമാണ് സംയുക്ത. താരത്തിന്റേതായി അടുത്തിടെ പുറത്തിറങ്ങിയ ചിത്രമാണ് സായ് ധരം തേജ് നായകനായ വിരൂപാക്ഷ. ഇപ്പോഴിതാ ചിത്രത്തിന്റെ കളക്ഷൻ റിപ്പോർട്ടുകൾ പുറത്തുവന്നിരിക്കുകയാണ്. രണ്ടു ദിവസത്തിനുള്ളിൽ വിരൂപാക്ഷ നേടിയത് ഇരുപത്തിയെട്ടു കോടി രൂപയിലധികമാണ്.

സിനിമ ഒരു പാൻ ഇന്ത്യൻ മിസ്റ്റിക് ത്രില്ലറാണ്. സിനിമ തെലുങ്ക് സംസ്ഥാനങ്ങളിൽ നിന്ന് 19.8 കോടി രൂപയും കർണാടകയിൽ നിന്ന് ഒരു കോടിയും ഇന്ത്യയുടെ മറ്റ് ഭാഗങ്ങളിൽ നിന്ന് അൻപത് ലക്ഷവും വിദേശത്ത് നിന്ന് 1.5 കോടിയും മറ്റ് ഭാഷകളിൽ നിന്ന് 2.2 കോടിയുമായി മുഴുവൻ ഇരുപത്തിയഞ്ച് കോടിയോളമാണ് പ്രി- റിലീസ് ബിസ്‌നസായി തന്നെ സ്വന്തമാക്കിയിരുന്നത്.

Related Articles

Latest Articles