Friday, May 3, 2024
spot_img

ജമ്മുകശ്‌മീരിൽ സംയുക്തസേനയുടെ തിരച്ചിൽ; രണ്ട് ലഷ്‌ക്കർ ഭീകരർ പിടിയിൽ; സംസ്ഥാനത്ത് ഭീകരാക്രമണത്തിന് പദ്ധതിയിടുകയായിരുന്ന സംഘാംഗങ്ങളെന്ന് സൂചന; പിടിച്ചെടുത്തത് വൻ ആയുധശേഖരം

ശ്രീനഗർ: ഷോപ്പിയാനിൽ നിരോധിത ഭീകര സംഘടനയായ ലഷ്‌കർ-ഇ-തൊയ്ബയുമായി ബന്ധമുള്ള രണ്ട് തീവ്രവാദി കൂട്ടാളികൾ അറസ്റ്റിൽ. ജമ്മു കശ്മീർ പോലീസും സുരക്ഷാ സേനയും സംയുക്തമായി നടത്തിയ ഓപ്പറേഷനിലാണ് ഇവരെ അറസ്റ്റ് ചെയ്തത്. ഇവരിൽ നിന്ന് ഐഇഡി, ആയുധങ്ങൾ, വെടിക്കോപ്പുകൾ എന്നിവ കണ്ടെടുത്തു.

ഷാഹിദ് അഹമ്മദ് ലോൺ, വസീം അഹമ്മദ് ഗാനി എന്നിവരാണ് അറസ്റ്റിലായ ഭീകരർ. 1 പിസ്റ്റൾ, 1 പിസ്റ്റൾ മാഗസിൻ, 4 പിസ്റ്റൾ റൗണ്ടുകൾ, 1 സൈലൻസർ, 1 ഐഇഡി, 1 റിമോട്ട് കൺട്രോൾ, 2 ബാറ്ററികൾ, എകെ 47 റൈഫിളിന്റെ ഒരു ഒഴിഞ്ഞ മാഗസിൻ എന്നിവയുൾപ്പെടെ കുറ്റകരമായ വസ്തുക്കളും ആയുധങ്ങളും വെടിക്കോപ്പുകളും ഇവരിൽ നിന്ന് കണ്ടെടുത്തതായി പോലീസ് അറിയിച്ചു.

Related Articles

Latest Articles