Thursday, September 24, 2026

മാധ്യമപ്രവർത്തകനും എഴുത്തുകാരനുമായ കാവാലം ജയകൃഷ്ണൻ അന്തരിച്ചു; അന്ത്യം വാഹനാപകടത്തെ തുടർന്നുള്ള ചികിത്സക്കിടെ

തിരുവനന്തപുരം: മാധ്യമപ്രവർത്തകനും എഴുത്തുകാരനുമായ കാവാലം ജയകൃഷ്ണൻ അന്തരിച്ചു. നാൽപ്പത് വയസ്സായിരുന്നു. ഇന്നലെ ഉറക്കത്തിനിടയിൽ സംഭവിച്ച ഹൃദയ സ്തംഭനമാണ് മരണ കാരണമെന്നാണ് പ്രാഥമിക വിവരം. തിരുവനന്തപുരത്ത് പാറശാലയിൽ അമ്മക്കൊപ്പം താസിച്ചുവരികയായിരുന്നു നാല്പതുകാരനായ ജയകൃഷ്ണൻ. കാവാലത്തെ ഓലിക്കൽ തറവാട്ടിൽ കവി ഡോ. അയ്യപ്പപ്പണിക്കരുടെ അനന്തിരവനാണ് ജയകൃഷ്ണൻ. സാഹിത്യം, ആത്‌മീയം, സാങ്കേതികം, നിയമം, തുടങ്ങിയ മേഖലകളിൽ കഴിവ് തെളിയിച്ച ബഹുമുഖ പ്രതിഭയായിരുന്നു ജയകൃഷ്ണനെന്ന് സുഹൃത്തുക്കൾ ഓർത്തെടുക്കുന്നു. അടുത്തകാലത്ത് സംഭവിച്ച ഒരു വാഹനാപകടത്തിനു ശേഷം ഏറെ നിരാശനായിരുന്നു ജയകൃഷ്ണൻ. കാലിലെ മുറിവ് അണുബാധയുണ്ടായതിനെ തുടർന്ന് ഗുരുതരാവസ്ഥയിലായിരുന്നു.

ഏറെ നാളായി ചികിത്സയിലായിരുന്ന ജയകൃഷ്ണന് പരസഹായമില്ലാതെ എണീറ്റ് നടക്കാൻ കഴിയാത്ത അവസ്ഥയിലായിരുന്നു. അണുബാധ മാറ്റാനുള്ള ചികിത്സക്കിടെയാണ് അന്ത്യം സംഭവിച്ചത്. സംസ്കാരം ഇന്ന് തിരുവനന്തപുരത്ത് നടക്കും.

Related Articles

Latest Articles