Saturday, April 27, 2024
spot_img

ക്യാപ്റ്റൻ ജെറി പ്രേം രാജിന്റെ ഓർമദിനം; സ്മൃതി മണ്ഡപത്തിൽ പുഷ്പചക്രം അർപ്പിച്ച് തിരുവനന്തപുരം സൈനിക കൂട്ടായ്മ എ എസ് ഡബ്ള്യു സി ഒ

കാർഗിൽ യുദ്ധത്തിൽ വീരമൃത്യു വരിച്ച ക്യാപ്റ്റൻ ജെറി പ്രേം രാജിന്റെ ഓർമ ദിനത്തിൽ അദ്ദേഹത്തിന്റെ വസതിയിലുള്ള സ്മൃതി മണ്ഡപത്തിൽ തിരുവനന്തപുരത്തെ സൈനിക കൂട്ടായ്മയായ അനന്തപുരി സോൾജിയേഴ്‌സ് വെൽഫയർ ആൻഡ് ചാരിറ്റി ഓർഗനൈസേഷൻ (ASWCO) പുഷ്പചക്രം അർപ്പിച്ചു. അതെ ചടങ്ങിൽ തന്നെ അദ്ദേഹത്തിന്റെ മാതാവിനെ ആദരിക്കുകയും ചെയ്തു. മാത്രമല്ല ക്യാപ്റ്റൻ ജെറി പ്രേംരാജ് സ്കൂൾ വിദ്യാഭാസം പൂർത്തിയാക്കിയ VPS ഹയർ സെക്കന്ററി സ്കൂളിലെ മികച്ച NCC കേഡററ്റ് അജിൻ ജോസിന് മോമെന്റൊയും ക്യാഷ് അവാർഡും സർട്ടിഫിക്കറ്റും നൽകി ആശംസിച്ചു.

അതോടൊപ്പം കാരുണ്യ പ്രവർത്തനങ്ങളാൽ വെങ്ങാന്നൂരിലെ യുവജനങ്ങൾക്ക് പ്രചോദനമേകിവരുന്ന സഹാറ ക്രിക്കറ്റ്‌ ടീമിനെ അനുമോദിക്കുകയും ചെയ്തു. പ്രസ്തുത ചടങ്ങിൽ സെക്രട്ടറി അഭിലാഷ്, ജോയിന്റ് സെക്രട്ടറി പ്രമോദ്, എക്സിക്യൂട്ടീവ് അംഗങ്ങളായ, ചന്ദ്രോദയൻ കല്ലിയൂർ, ശ്രീജിത്ത്‌ കല്ലിയൂർ, അനീബ് വട്ടിയൂർക്കാവ്, അനീഷ് മലയിൻകീഴ്, സുധീർ ആറ്റിങ്ങൽ, സന്തോഷ്‌ നിലാമമൂട്, സജീവ് വെങ്ങാന്നൂർ, ഇഗ്നഷ്യസ് കാഞ്ഞിരംകുളം, അനിൽ പോത്തൻകോട് മറ്റു സംഘടനാ പ്രതിനിധികൾ എന്നിവരാണ് പങ്കെടുത്തത്.

Related Articles

Latest Articles