Sunday, June 16, 2024
spot_img

ചെത്തുകാരൻ പ്രയോഗം; സിപിഎമ്മിനില്ലാത്ത ദുഃഖം എന്തിനാണ് ഷാനിമോൾക്ക്,എന്ന് കെ സുധാകരൻ

മുഖ്യമന്ത്രി പിണറായി വിജയനെതിരായ ജാതീയപരാമർശത്തെ ന്യായീകരിച്ച് കോൺഗ്രസ് നേതാവ് കെ.സുധാകരൻ രംഗത്തെത്തി. മുഖ്യമന്ത്രിയെ ജാതീയമായി അധിക്ഷേപിച്ചില്ല, ഒരു തൊഴിൽ വിഭാഗത്തെ കുറിച്ച് പറയുന്നത് എങ്ങനെ അപമാനമാകുമെന്നും അദ്ദേഹം ചോദിച്ചു.

വിവാദ പ്രസ്താവന പിൻവലിക്കണമെന്ന് പറഞ്ഞ മഹിളാകോൺഗ്രസ് നേതാവ് ഷാനിമോൾ ഉസ്മാനെതിരെയും കെ.സുധാകരൻ ശക്തമായ വിമർശനം ഉന്നയിച്ചു.സിപിഎം നേതാക്കൾക്ക് പോലുമില്ലാത്ത എന്ത് പ്രയാസമാണ് ഷാനിമോൾ ഉസ്മാനല്ലത്. ഷാനിമോൾക്കെതിരെ കെപിസിസിക്ക് പരാതി നൽകിയിട്ടുണ്ടെന്നും അദ്ദേഹം ദില്ലിയിൽ പറഞ്ഞു.കെ സുധാകരനും, കെ.സി വേണുഗോപാലും രാഹുൽ ഗാന്ധിയുമായി കൂടിക്കാഴ്ചനടത്തി.

ചെത്തുകാരന്‍റെ കുടുംബത്തില്‍ നിന്ന് വന്ന ഒരാള്‍ക്ക് സഞ്ചരിക്കാന്‍ എന്തിനാണ് ഹെലികോപ്ടര്‍ എന്നാണ് കെ.സുധാകരന്‍ ചോദിച്ചത്.ചെത്തുകാരന്‍റെ കുടുംബത്തില്‍ നിന്ന് വന്ന് ഹെലികോപ്ടര്‍ എടുത്ത ആദ്യത്തെ മുഖ്യമന്ത്രിയാണ് പിണറായി വിജയന്‍ എന്നും സുധാകരന്‍ പറഞ്ഞു.തലശേരിയില്‍ നടന്ന പൊതുയോഗത്തിലായിരുന്നു കെ സുധാകരന്റെ വിവാദപരാമർശം.

Related Articles

Latest Articles