Tuesday, October 27, 2026

സതീശനിൽ നിന്ന് പിന്തുണ കിട്ടുന്നില്ല, പാർട്ടിയും പ്രതിപക്ഷവും ഒത്തുപോകുന്നില്ല, സെമി കേഡർ പരീക്ഷണം പരാജയപ്പെട്ടു! അദ്ധ്യക്ഷ സ്ഥാനത്ത് നിന്നും പടിയിറങ്ങാൻ സുധാകരൻ?

തിരുവനന്തപുരം : കെപിസിസി അദ്ധ്യക്ഷ സ്ഥാനത്ത് നിന്നും തന്നെ മാറ്റാൻ ആവശ്യപ്പെട്ട് കൊണ്ട് കെ സുധാകരൻ രാഹുൽ ഗാന്ധിക്ക് കത്തയച്ചു.ആരോഗ്യ പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടിയാണ് കത്ത് നൽകിയത്. താൻ സ്ഥാനമൊഴിഞ്ഞാൽ പകരം ചെറുപ്പക്കാർക്ക് അവസരം നൽകണമെന്ന് ആവശ്യവും കത്തിൽ ഉന്നയിച്ചു. പ്രതിപക്ഷ നേതാവ് വിഡി സതീശനിൽ നിന്നും തനിക്ക് പിന്തുണ ലഭിക്കുന്നില്ലെന്നും കെപിസിസി യും ,പ്രതിപക്ഷവും ഒന്നിച്ച് പോകുന്നില്ലെന്നും സുധാകരൻ കത്തിൽ വ്യക്തമാക്കി.

അതെ സമയം കോൺഗ്രസ് രാഷ്ട്രീയകാര്യ സമിതി യോഗം നാളെ കൊച്ചിയിൽ ചേർന്നേക്കും. സർക്കാരിനെതിരായ കൂടുതൽ സമര പരിപാടികളും സുധാകരന്റെ പ്രസ്താവനകളും യോഗത്തിൽ ചർച്ച ആയേക്കും.

Related Articles

Latest Articles