തിരുവനന്തപുരം: സി പി ഐ എമ്മിനെതിരെ രൂക്ഷവിമർശനവുമായി ബിജെപി (BJP) സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. സംസ്ഥാന സര്‍ക്കാരിന്റെ ഇപ്പോഴത്തെ ഭരണം മുസ്ലീം ലീഗിന് വേണ്ടിയാണെന്ന് അദ്ദേഹം പറഞ്ഞു. സി പി ഐ എമ്മിന്റെ നയംമാറ്റം കപടതയാണെന്ന് ജനങ്ങള്‍ക്ക് അറിയാമെന്നും ബിജെപി സംസ്ഥാന അധ്യക്ഷന്‍ വിമര്‍ശിച്ചു. സി പി ഐ എം സ്ത്രീകളെ പൂര്‍ണമായും തഴഞ്ഞെന്നും സുരേന്ദ്രന്‍ വ്യക്തമാക്കി.
അതേസമയം പ്രതിപക്ഷത്തിരിക്കുമ്പോൾ സ്വാശ്രയ കോളേജുകളെയും സ്ഥാപനങ്ങളുടെ സ്വയംഭരണാധികാരത്തെയും തള്ളിപ്പറഞ്ഞ സി.പി.എമ്മിന് ഭരണത്തിലേറിയപ്പോൾ അതെല്ലാം നടപ്പാക്കാമെന്നായതിന്റെ കാപട്യം ജനങ്ങൾ തിരിച്ചറിയുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞിരിന്നു. വിദ്യാഭ്യാസ പരിഷ്കാരരങ്ങൾക്ക് സിപിഎമ്മുകാർ തടസ്സം നിന്നത് കൊണ്ടാണ് ലോകത്തിന്റെ പല ഭാഗത്തും പോയി മലയാളി വിദ്യാർഥികൾക്ക് ഉന്നത വിദ്യാഭ്യാസം നേടേണ്ടി വരുന്നത്. വിദേശത്ത് നിന്നും വിദ്യാർഥികൾ പഠിക്കാനെത്തുന്ന സംസ്ഥാനങ്ങളിൽ ഏറ്റവും പിന്നിൽ നിൽക്കുന്ന സംസ്ഥാനങ്ങളിലൊന്നായും കേരളം മാറിയാതായി അദ്ദേഹം കൂട്ടിച്ചേർത്തു.

