Tuesday, April 30, 2024
spot_img

വാണിയമ്പലത്തെ മസ്ജിദ് ഫസിൽ സന്ദർശിച്ച് കെ.സുരേന്ദ്രൻ ;അഹമ്മദീയ സമൂഹത്തിൻ്റെ ഹൃദ്യമായ സ്വീകരണത്തിന് നന്ദി പറഞ്ഞ് എൻഡിഎ സ്ഥാനാർത്ഥി

എൻഡിഎ സ്ഥാനാർത്ഥി കെ.സുരേന്ദ്രൻ അഹമ്മദീയ മുസ്ളീം ജമാ അത്തിന് കീഴിൽ വരുന്ന വാണിയമ്പലത്തെ മസ്ജിദ് ഫസിൽ സന്ദർശിച്ചു. 300 ഓളം കുടുംബങ്ങളാണ് അഹമ്മദീയ മുസ്ളീം ജമാ അത്തിന് കീഴിൽ ഈ മേഖലയിലുള്ളത്. ആചാര അനുഷ്ഠാനങ്ങളിൽ വൈവിധ്യം പുലർത്തുന്ന മുസ്ളീം വിഭാഗമാണ് അഹമ്മദീയർ.

ഭാരതത്തിൻ്റെ സാംസ്കാരിക വൈവിധ്യത്തിൻ്റെയും, ബഹുസ്വരതയുടേയും സത്ത ഉൾകൊള്ളുന്ന അഹമ്മദീയ സമൂഹത്തിൻ്റെ ഹൃദ്യമായ സ്വീകരണത്തിന് കെ.സുരേന്ദ്രൻ നന്ദി പറഞ്ഞു.

അതേസമയം തെരഞ്ഞെടുപ്പ് പ്രചരണം കൊഴുപ്പിക്കാൻ ബിജെപി ദേശീയ അദ്ധ്യക്ഷൻ ജെപി നദ്ദ 19 ന് ഗണപതിവട്ടത്ത് എത്തുകയാണ് രാവിലെ 9.30ന് അസംപ്ഷൻ ജംഗ്ഷൻ മുതൽ ചുങ്കം വരെ എൻഡിഎ സ്ഥാനാർത്ഥി കെ.സുരേന്ദ്രന് വേണ്ടി റോഡ് ഷോയിൽ പങ്കെടുക്കും.

Related Articles

Latest Articles