Friday, October 2, 2026

കാഫിര്‍ സ്ക്രീന്‍ ഷോട്ട് ആദ്യമെത്തിയത് റെഡ് എന്‍കൗണ്ടേഴ്സ് വാട്‍സ്ആപ്പ് ഗ്രൂപ്പിലെന്ന് പോലീസ് ഹൈക്കോടതിയിൽ ! കേസിൽ മെറ്റ കമ്പനിയെ മൂന്നാം പ്രതിയാക്കി

കൊച്ചി : വടകരയിലെ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ വൻ വിവാദമായ കാഫിര്‍ സ്ക്രീന്‍ ഷോട്ട് ആദ്യമെത്തിയത് വാട്‍സ്ആപ്പ് ഗ്രൂപ്പുകളിലെന്ന് പോലീസ് കണ്ടെത്തൽ. റെഡ് എന്‍കൗണ്ടേഴ്സ് എന്ന വാട്‍സ്ആപ്പ് ഗ്രൂപ്പിലാണ് ഈ സ്ക്രീൻ ഷോട്ട് ആദ്യം പ്രത്യക്ഷപ്പെട്ടതെന്ന് പോലീസ് ഹൈക്കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിൽ പറയുന്നത്. റിബീഷ് രാമകൃഷ്ണന്‍ എന്നയാളാണ് സ്ക്രീന്‍ ഷോട്ട് ഈ ഗ്രൂപ്പില്‍ പ്രചരിപ്പിച്ചത്. ഇയാളെ ചോദ്യം ചെയ്‌തെങ്കിലും സ്ക്രീൻഷോട്ട് എവിടെ നിന്ന് കിട്ടിയെന്ന് ഇയാൾ വെളിപ്പെടുത്തിയില്ല. റിബീഷിന്‍റെ ഫോണ്‍ ഫോറന്‍സിക് പരിശോധനക്ക് അയച്ചിരിക്കുകയാണ്.

റെഡ് എന്‍കൗണ്ടേഴ്സിനു പിന്നാലെ വിവാദ സ്ക്രീൻഷോട്ട് പ്രത്യക്ഷപ്പെട്ടത് റെഡ് ബെറ്റാലിയനെന്ന ഗ്രൂപ്പിലാണ്. അമല്‍ രാമചന്ദ്രന്‍ എന്ന ആളാണ് ഇത് ഗ്രൂപ്പിലിട്ടത്. പോരാളി ഷാജി, അമ്പാടി മുക്ക് സഖാക്കള്‍ എന്നീ ഫേസ്ബുക്ക് പേജുകൾക്ക് ഈ വാട്‍സ്ആപ്പ് ഗ്രൂപ്പുകളിൽ നിന്നാണ് സ്കീന്‍ ഷോട്ട് ലഭിച്ചതും പൊലീസ് കണ്ടെത്തി. കേസിൽ മെറ്റ കമ്പനിയെടക്കം പ്രതി ചേർത്ത് കേസെടുത്തതായും പൊലീസ് അറിയിച്ചു. മെറ്റ കമ്പനിയെ മൂന്നാം പ്രതിയാക്കിയാണ് കേസെടുത്തിരിക്കുന്നത്. ഫേസ്ബുക്ക്, വാട്‍സ്ആപ്പ് വിവരങ്ങൾ കൈമാറാത്തതിനാണ് മെറ്റയെ പ്രതി ചേർത്തത്.

Related Articles

Latest Articles