Thursday, January 1, 2026

കൈതി’ ഹിന്ദിയിലെത്തുന്നു ‘ഭോലാ’ ആയി; നായകൻ അജയ് ദേവ്‍ഗണ്‍ , ടീസര്‍ അപ്‍ഡേറ്റ് പുറത്തുവിട്ടു

തമിഴകത്ത് തരംഗം സൃഷ്ടിച്ച ചിത്രമാണ് ‘കൈതി’ എന്നാൽ അതിപ്പോൾ ഹിന്ദിയിലേക്ക് എത്തുകയാണ്. ലോകേഷ് കനകരാജ് സംവിധാനം നിർവഹിച്ച ഹിറ്റ് ചിത്രം ‘കൈതി’ ഹിന്ദിയിലേക്ക് എത്തുമ്പോള്‍ അജയ് ദേവ്‍ഗണ്‍ ആണ് നായകനായെത്തുന്നത്. അജയ് ദേവ്‍ഗണ്‍ തന്നെയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ‘ഭോലാ’ എന്നാണ് ചിത്രത്തിന്റെ പേര്. ചിത്രത്തിന്റെ ടീസര്‍ എന്നായിരിക്കും പുറത്തുവിടുക എന്ന് അറിയിച്ചുകൊണ്ട് പുതിയ പോസ്റ്റര്‍ അജയ് ദേവ്‍ഗണ്‍ പങ്കുവച്ചു.

ചിത്രത്തിന്റെ ടീസര്‍ ജനുവരി 24നാണ് പുറത്തുവിടുക. ടി സീരിസ്, റിലയൻസ് എന്റർടെയ്ൻമെന്റ്, ഡ്രീം വാരിയേഴ്‍സ് പിക്ചേഴ്സ് എന്നിവർ ചേർന്നാണ് നിർമാണം. 2023 ഓഗസ്റ്റ് 30ന് ചിത്രം റിലീസ് ചെയ്യാനാണ് തീരുമാനിച്ചിരിക്കുന്നത്. 3 ഡിയിലാണ് ചിത്രം ഒരുങ്ങുന്നത്.

Related Articles

Latest Articles